വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
കോഴിക്കോട്: പോലീസ് അന്വഷിക്കുന്ന ഒരു വിഷയത്തില്‍ കുറ്റവാളികളെ സി.പി.എം തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പോലീസും കോടതിയുമെന്ന് വി.ഡി സതീശന്‍. പാര്‍ട്ടി തന്നെ പോലീസ് സ്‌റ്റേഷനും അവരുതന്നെ കോടതിയുമാകട്ടെ. പോലീസിനെ സിപി.എം നിര്‍വീര്യമാക്കുകയാണെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലടക്കം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതില്‍ എസ്.എഫ്.ഐക്കാര്‍ ഇല്ലെന്നാണ്. പോലീസ് അന്വേഷണം നടക്കുന്നതിന് മുന്നെ ആയിരുന്നു അത്. പിന്നെങ്ങനെ പോലീസിന് വിരുദ്ധ നിലപാടെടുക്കാനാവുമെന്നും വി.ഡി സതീശന്‍ ചോദിച്ചു. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞു. എന്നിട്ട് ഏതെങ്കിലും കോണ്‍ഗ്രസുകാരെ പിടിച്ചോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.
ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രമായി മലബാര്‍ മാറിക്കഴിഞ്ഞു. ഇതിലെല്ലാം സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട്ടെ സംഭവത്തില്‍ നിര്‍ണായക സാക്ഷിമൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. സി.പിഎമ്മുകാര്‍ തന്നെയാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന മൊഴിയാണത്. അതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു.
Content Highlights: vd satheeshan against cpm
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..