'മദ്യപിക്കുന്നത് പോലെയല്ല, ഇതിനൊരു സ്‌മെല്‍ ഇല്ല; കുറേപേര് പോയി സാര്‍' | വീഡിയോ


Screengrab: Youtube.com/Sabha TV

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗവും വില്‍പ്പനയും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ പി.സി. വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഇങ്ങനെ:- 'സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ചതിക്കുഴികള്‍ ഒരുങ്ങിയിരിക്കുകയാണ് എല്ലായിടത്തും. എവിടെവേണമെങ്കിലും ആരുടെ കുഞ്ഞുവേണമെങ്കിലും ചെന്നുപെടാവുന്ന തരത്തിലുള്ള ചതിക്കുഴികളാണ്. മയക്കുമരുന്ന് ബിസിനസ് വലിയ മാര്‍ജിന്‍ കിട്ടുന്ന ബിസിനസാണ്. അതില്‍ പിടിക്കപ്പെടുന്നവര്‍ പിന്നീടും അതേ ബിസിനസിലേക്ക് തന്നെ പോവുകയാണ്. ഒരുതരത്തിലും അവസാനിപ്പിക്കുന്നില്ല എന്നത് ഏറെ അപകടകരമായ കാര്യമാണ്.

ഞാന്‍ കഴിഞ്ഞ ഏഴെട്ടുവര്‍ഷത്തോളമായി ജനപ്രതിനിധി എന്നനിലയില്‍ ഈ വിഷയത്തില്‍ ബന്ധപ്പെടുന്നു. കുട്ടികളുടെ ഇത്തരം കേസുകളില്‍ എക്‌സൈസ്, അധ്യാപകര്‍, രക്ഷാകര്‍ത്തക്കള്‍ എന്നിവരുമായി വളരെ രഹസ്യമായി ആ കുട്ടികളുടെ വീടുകളില്‍ പോയി സംസാരിക്കാറുണ്ട്. കുട്ടികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയുമ്പോള്‍ മാതാപിതാക്കള്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്യാറുള്ളത്. അവര്‍ ഒരിക്കലും വിശ്വസിക്കുന്നില്ല അവരുടെ കുട്ടികള്‍ ഇതില്‍പെട്ടിട്ടുണ്ടെന്ന്.

മദ്യപിക്കുന്നത് പോലയല്ല, ഇതിനൊരു സ്‌മെല്‍ ഇല്ല. ഒരു തലവേദനയാണെന്ന് പറഞ്ഞ് വീട്ടില്‍ കിടന്ന് ഉറങ്ങിയാല്‍ മതി. നിരന്തരമായി ഇത് ഉപയോഗിക്കുകയാണ്. ഇത് അറിയാനുള്ള യാതൊരു മാര്‍ഗവും സുഹൃത്തുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇല്ലാത്തൊരു അവസ്ഥയാണ് പലസ്ഥലത്തും.

കുറേപേരെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നു. കുറേപേരെ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തി. കുറേപേരെ കൗണ്‍സലിങ് നടത്തി രക്ഷപ്പെടുത്തി കൊണ്ടുവന്നു. കുറേപേര് പോയി സാര്‍. നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റാത്തരീതിയില്‍ കുറേപേര് പോയി.

ആദ്യം എംഎല്‍എയായപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍പോകുമ്പോള്‍ ഓടിവന്ന് എന്റെ മടിയില്‍ കയറിയിരുന്ന ഒരു നാലുവയസ്സുകാരനുണ്ട്. അത്രയും മിടുക്കനായ ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. അവന്‍ നന്നായി പഠിച്ച്, എക്‌സ്ട്ര ഓര്‍ഡിനറി, ബ്രില്യന്റായിരുന്നു. എസ്എസ്എല്‍സിക്ക് ഫുള്‍ എപ്ലസ്. പ്ലസ്ടുവിന് ഫുള്‍ എപ്ലസ്. എം.എല്‍.എ.യുടെ മെറിറ്റ് അവാര്‍ഡും നേടി. അതിനുശേഷം കേരളത്തിലെ പ്രശസ്തമായ ഒരു എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്നു. ഓരോ സെമസ്റ്റര്‍ പാസാകുമ്പോളും ആ മാര്‍ക്ക് എന്നെ അറിയിക്കും. സാറേ അവനെ ഇപ്പോള്‍ രണ്ടാമത്തെ പ്രാവശ്യം ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എനിക്ക് പ്രതീക്ഷയില്ല സാര്‍. തിരിച്ചുവരുമെന്ന പ്രതീക്ഷയില്ല. അടുത്ത് ഡീ അഡിക്ഷന്‍ സെന്ററില്‍ പോയപ്പോള്‍ ഒരുവര്‍ഷം 85 കുട്ടികളാണുള്ളത്. അതില്‍ 37 പെണ്‍കുട്ടികളാണ്.' - പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: vd satheesan viral speech about drugs in kerala assembly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented