നീതിന്യായവ്യവസ്ഥയെ ഓർത്ത് അപമാനഭാരത്താൽ തല താഴ്ത്തുന്നു; DYFI പ്രവർത്തകരുടെ ജാമ്യം ലജ്ജാകരം- സതീശൻ


വി.ഡി. സതീശൻ| Photo: Mathrubhumi

കോഴിക്കോട്: നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാനഭാരത്താൽ തല താഴ്ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ പുന്നശ്ശേരി സ്വദേശി ദിനേശനെ ക്രൂരമായി മർദിച്ച പ്രതികൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ല. പാർട്ടി ഓഫീസുകളിൽ നിന്ന് പറയുന്നത് പോലീസ് ഉദ്യോഗസ്ഥർ കേൾക്കണമെന്ന സി.പി.എം. നിലപാടാണ് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്. നിയമപരമായ എല്ലാ സഹായങ്ങളും യു.ഡി.എഫ്. ചെയ്യും. മെഡിക്കൽ കോളേജ് അധികൃതർ ആക്രമണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുവരെ ദിനേശനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ദിനേശിന്റെ കുടുംബം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് പോലും ഒരു അന്വേഷണവും ഇല്ല. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് ജില്ലാ കളക്ടറോട് ഉടൻ സംസാരിക്കും' അക്രമണത്തിനിരയായ ദിനേശനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.



നാലുമാസത്തേക്ക് മെഡിക്കല്‍ കോളേജ് പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് പ്രതികൾക്ക് ഹൈക്കോടതി തിങ്കളാഴ്ച അനുവദിച്ചത്.

Content Highlights: vd satheesan talks about dyfi workers bail- security guard attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented