വിഡി സതീശൻ, ചിന്ത ജെറോം. photo: mathrubhumi
തിരുവനന്തപുരം: സര്‍ക്കാര്‍ സമാനതകളില്ലാത്ത കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ യുവജന കമ്മീഷന് അധ്യക്ഷയായ സിപിഎം നേതാവിന്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്ഷന് പോലും നല്കാന് കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാര്‍മ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധനപ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തുടര്‍ഭരണം എന്തുംചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും സി.പി.എമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്മാരായ ജനങ്ങളെ സര്‍ക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷന് അംഗീകരിച്ച തുകയല്ലാതെ നാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്നും വിവാദത്തില്‍ ചിന്ത ജെറോം വിശദീകരണം നല്‍കിയിരുന്നു. ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് താന്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: vd satheesan statement in chintha jerome salary controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..