എൽദോസ് കുന്നപ്പിള്ളിയുടെ ഭാഗംകൂടി കേട്ടശേഷം നടപടി; പ്രത്യേക കമ്മീഷനെ വെക്കില്ലെന്ന് വി.ഡി. സതീശൻ


വി.ഡി. സതീശൻ, എൽദോസ് കുന്നപ്പിള്ളി | Photo: https://www.facebook.com/PerumbavoorMLA/ VDSatheeshanParavur

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്റെ വശം കൂടി കേട്ടശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ചിന്തൻ ശിബിറിൽ തങ്ങളുടെ പൊതുവായ സമീപനം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ രണ്ടുവശവും പരിശോധിച്ച് തീരുമാനിക്കും. അവർക്ക് പറയാനുള്ളത് അവർ കോടതിയിൽ പറഞ്ഞിട്ടുണ്ട്, എൽദോസിന് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവം പുറത്തുവന്നതിന് ശേഷം എൽദോസുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



സംഭവത്തിൽ ബാഹ്യ ഇടപെടലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സംഭവത്തിൽ ആരെങ്കിലും അനധികൃതമായോ അനാവശ്യമായോ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കും. പോലീസ് അന്വേഷിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ പ്രത്യേക കമ്മീഷൻ വെച്ച് പാർട്ടി സമാന്തര അന്വേഷണം നടത്തില്ലെന്നും പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കളുമായി ചേർന്ന് തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Content Highlights: vd satheesan statement about mla eldhose kunnappilly women assault case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented