തിരുവനന്തപുരം: വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അശാസ്ത്രീയമായ നിയന്ത്രണങ്ങളാണെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. ഇളവ് വരുത്തി വിദഗദ്ധരുടെ അഭിപ്രായങ്ങള്‍ കേട്ട് കോവിഡുമായി ബന്ധപ്പെട്ട പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വ്യാപാരികള്‍ ന്യായമായ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. വൈകിവന്ന വിവേകമാണ് വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞത്. അത് സ്വാഗാതര്‍ഹമാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.