'ഒരേ രീതിയിലുള്ള പ്രസ്താവന ഇറക്കാൻ പറ്റില്ല, ഉള്ളടക്കം ഒന്ന്; വ്യക്തമാക്കിയത് കേരളത്തിലെ UDFനിലപാട്'


ഒമ്പത് സർവകലാശാലയിലെയും വി.സിമാരുടെയും ക്രമരഹിതമാണ്. ഇത് ഒരു വർഷമായി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് തന്നെയാണ് സുപ്രീം കോടതിയും ഇപ്പോൾ ശരി വച്ചിരിക്കുന്നത്.

വി.ഡി. സതീശൻ | Photo: മാതൃഭൂമി

കൊച്ചി: ഗവർണറുടെ നടപടികളെ വിഷയാധിഷ്ഠിതമായി മാത്രമാണ് അനുകൂലിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിലെ യു.ഡി.എഫിന്റെ നിലപാടാണ് വ്യക്തമാക്കിയത്. കേന്ദ്രത്തിനെതിരെ കേരള നേതൃത്വമെന്നോ കോൺഗ്രസിനെതിരെ മുസ്ലീംലീഗെന്നോയുള്ള അടിക്കുറിപ്പാണ് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവർക്കും ഒരേ രീതിയിലുള്ള പ്രസ്താവ ഇറക്കാൻ പറ്റില്ല. എന്നാൽ എല്ലാ പ്രസ്തവനകളുടെയും ഉള്ളടക്കം ഒന്നാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.

"സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോൾ ആരോപിക്കുന്ന ഗവർണറുമായി ഒന്നിച്ച് ചേർന്നാണ് സർവകലാശാലകളിൽ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയത്. സംഘപരിവാർ അജണ്ടയെ കേരളത്തിൽ എക്കാലവും ഏറ്റവും ശക്തിയായി എതിർക്കുന്നത് പ്രതിപക്ഷമാണ്. ഗവർണറുടെ നടപടികളെ വിഷയാധിഷ്ഠിതമായി മാത്രമാണ് പ്രതിപക്ഷം എതിർക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്. മന്ത്രിമാരെ പിൻവലിക്കാൻ അധികാരമുണ്ടെന്ന് ഗവർണർ പറഞ്ഞപ്പോൾ, ഭരണകക്ഷിയേക്കാൾ ശക്തിയായി, അങ്ങനെയൊരു അധികാരം ഗവർണർക്ക് ഇല്ലെന്ന് പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. സി.ഐ.എയുമായി ബന്ധപ്പെട്ട് സംഘപരിവാർ അജണ്ട ഉയർത്തിപ്പിടിക്കാൻ ഗവർണർ ശ്രമിച്ചപ്പോൾ, ആ ഗവർണറെ നിയമസഭയിൽ തടഞ്ഞത് കേരളത്തിലെ യു.ഡി.എഫാണ്.കണ്ണൂർ സർവകലാശാല വി.സി നിയമനം ഗൂഡാലോചനയുടെ ഭാഗമായി ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയതാണ്. മുഖ്യമന്ത്രി ഗവർണറെ നേരിൽക്കണ്ട്, ഇത് എന്റെ ജില്ലയാണ്, എന്റെ സ്വന്തം സ്ഥലമാണ്, എന്റെ വൈസ് ചാൻസലറെ വയ്ക്കണം എന്ന് പറഞ്ഞപ്പോൾ എവിടെ പോയി പിണറായി വിജയന്റെ സംഘപരിവാർ വിരുദ്ധത? സംഘപരിവാറിന്റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിൽ നിയമവിരുദ്ധമായ നിയമനങ്ങൾ നടത്തിയത്. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് വി.സിമാരെ നിയമിക്കുന്നതെന്ന് ഉറച്ച നിലപാടാണ് പ്രതിപക്ഷം തുടക്കം മുതൽക്കെ സ്വീകരിച്ചത്. നിയമവിരുദ്ധ നിയമനങ്ങൾക്ക് കൂട്ട് നിന്നതിന്റെ പോരിൽ ഗവർണറെ ഏറ്റവും കൂടുതൽ എതിർത്തത് പ്രതിപക്ഷമാണ്.

ഒമ്പത് സർവകലാശാലയിലെയും വി.സിമാരുടെയും ക്രമരഹിതമാണ്. ഇത് ഒരു വർഷമായി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് തന്നെയാണ് സുപ്രീം കോടതിയും ഇപ്പോൾ ശരി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ തന്നെ വി.സിമാരോട് രാജി വയ്ക്കാൻ ആവശ്യപ്പെടണം. എന്നിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി വി.സിമാരെ നിയമിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കിയതിന്റെ ഉത്തരവാദി, നിയമം ലംഘിച്ച് വി.സിമാരെ പിൻവാതിലിലൂടെ നിയമിച്ച സർക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവർണറും.

ഗവർണർ തന്നെ വി.സിമാരെ മാറ്റണമെന്ന നിലപാടൊന്നും യു.ഡി.എഫിനില്ല. നിയമവിരുദ്ധമായും ക്രമവിരുദ്ധമായും നടന്ന നടപടിക്രമങ്ങൾ സുപ്രീം കോടതി വിധി പ്രകാരം ഇനി നിലനിൽക്കില്ല. അതുകൊണ്ട് വി.സിമാർ സ്വയം സ്ഥാനം ഒഴിയുകയോ അവരെ ആരെങ്കിലും രാജിവയ്പ്പിക്കുകയോ ചെയ്താൽ മതി. സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകമാണ്. സർക്കാരും ഗവർണറും ഒന്നിച്ചാണ് നിയമത്തെ പോലും വെല്ലുവിളിച്ച് ഈ വൃത്തികേടുകളൊക്കെ കാണിച്ചത്. ഇപ്പോൾ രണ്ടായി ഏറ്റുമുട്ടുകയാണ്.

ഗവർണറുടെ സ്റ്റാഫിൽ അറിയപ്പെടുന്നൊരു സംഘപരിവാറുകാരനെ നിയമിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒപ്പിട്ടു കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ സംഘപരിവാർ വിരുദ്ധത പറയുന്നത്. മുഖ്യമന്ത്രിയുടെ സംഘപരിവാർ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാൻ വരേണ്ട. സംഘപരിവാറുമായി സൗകര്യം പോലെ അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ് പിണറായി വിജയൻ. ധാരണയുള്ളത് കൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ പോലും ഇ.ഡി അന്വേഷിക്കാത്തത്. ലാവലിൻ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചത് ബി.ജെ.പിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്.

ഉന്നതവിദ്യാഭ്യാസ മന്ത്രി കത്ത് കൊടുക്കുകയും മുഖ്യമന്ത്രി നേരിൽക്കണ്ട് കാല് പിടിക്കുകയും ചെയ്തത് കൊണ്ടല്ലേ കണ്ണൂർ വി.സിക്ക് പുനർനിയമനം ലഭിച്ചതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാൻ ഒരു മാധ്യമപ്രവർത്തകനും തയാറായില്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഇത്രനാൾ എന്തായിരുന്നു ഏർപ്പാടെന്ന് ആദ്യം അന്വേഷിക്ക്. അല്ലാതെ യു.ഡി.എഫിന് മേൽ കുതിരകയറാൻ വരേണ്ട" വിഡി സതീശൻ പറഞ്ഞു.

Content Highlights: vd satheesan press meet - governor arif mohammed khan vc controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented