വി.ഡി. സതീശൻ| Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഒന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്ന സുരേഷിനെതിരായി കലാപാഹ്വാനത്തിന് കേസ്, ശിവശങ്കറിന് സുരക്ഷ- ഇതെന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്നുംഅദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി നിരപരാധിയാണെങ്കിൽ മുഖ്യമന്ത്രിക്ക് നിയമപരമായ മാർഗങ്ങളുണ്ട്. ആ നിയമപരമായ മാർഗങ്ങൾ എന്തുകൊണ്ട് അവലംബിച്ചില്ല? നിയമപരമായ കാര്യങ്ങൾ തേടാതെ എന്തുകൊണ്ടാണ് നിയമവിരുദ്ധമായ കാര്യങ്ങൾ തേടിയത്? എന്തിനാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്? സ്വപ്ന സുരേഷിനെതിരായി കേസെടുത്തത് എന്തിനാണ്? കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായി എന്തിന് ജുഡീഷ്യൽ കമ്മീഷനെ തിരഞ്ഞെടുത്തു? എന്തിനാണ് ഷാജ് കിരൺഎന്ന ഇടനിലക്കാരനെ വിട്ടു? ഒന്നിനും ഉത്തരമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഷാജ് കിരണുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഷാജ് കിരണും രമേശ് ചെന്നിത്തലയും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് നിയമസഭയിൽ ഉയർത്തിക്കാട്ടിയത്. എന്നാൽ അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് ഒരു മാധ്യമപ്രവർത്തകനാണെന്നും നേതാക്കളുമായിട്ട് അദ്ദേഹത്തിന് ബന്ധമുണ്ടെന്നും പറഞ്ഞ വി.ഡി സതീശൻ ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ഫാൻ ആണെന്ന് ആരോപിക്കുകയും ചെയ്തു. ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിയുടെ ഫാനായി മാറിയിരിക്കുകയാണ് ഷാജ് കിരൺ, ലാൽ സലാം പറഞ്ഞാണ് ഫെയ്സ്ബുക്കിൽ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: vd satheesan press meet after niyamasabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..