സർക്കാർ- ഗവർണർ 'വ്യാജ ഏറ്റമുട്ടൽ'; പുറത്തുവരുന്നത് പ്രണയചാപല്യ, മദനകാമരാജൻ കഥകൾ- വി.ഡി. സതീശൻ


ഒന്നാം പിണറായി വിജയൻ സർക്കാരിലെ മന്ത്രിമാർക്കെതിരായിട്ടുള്ള പ്രണയചാപല്യങ്ങൾ, മദനകാമരാജൻ കഥകൾ, അധികാര ദല്ലാളിന്റെ പണികൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കണമെന്ന് വി.ഡി. സതീശൻ.

വി.ഡി. സതീശൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് സർക്കാർ ഗവർണർ വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധനമന്ത്രി കെഎൻ ബാലഗോപാലിനെ നീക്കണമെന്ന ഗവർണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നു. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ഇല്ലാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടലാണെന്ന് തോന്നും. എന്നാൽ ഇത് ഫെയ്ക് എൻകൗണ്ടറാണ്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള വ്യാജ ഏറ്റുമുട്ടൽ.



സർവകലാശാലാ വിഷയമാണെങ്കിലും നിലവിലെ വിഷയമാണെങ്കിലും ഇവരെല്ലാം ഒരുമിച്ചാണ്. സുപ്രീം കോടതിയിൽ ഒരുമിച്ചാണ് വൈസ് ചാൻസലർമാരുടെ നിയമനം ശരിയാണെന്ന് സർക്കാരും ഗവർണറും ഒരുപോലെ വാദിച്ചത്. എന്നിട്ട് ജനങ്ങളുടെ മുമ്പിൽ ഏറ്റുമുട്ടുന്നത് പോലെ കാണിക്കുകയാണ്. സി.പി.എം. സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് സമരം. ഗവർണർക്കെതിരായിട്ടുള്ള സമരം എന്ന വ്യാജേനയാണ് ഇത്. ഈ വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത് ഒരുപാട് വിഷയങ്ങളിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ വേണ്ടിയാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരിലെ മന്ത്രിമാർക്കെതിരായിട്ടുള്ള പ്രണയചാപല്യങ്ങൾ, മദനകാമരാജൻ കഥകൾ, അധികാര ദല്ലാളിന്റെ പണികൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കണം. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വരുന്നത്. പോലീസിന്റെ സഹാത്തോടെ പാർട്ടിക്കാർ അഴിഞ്ഞാടുകയാണ്. കാർഷിക മേഖല മുഴുവൻ തകർച്ചയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായി. വലിയ പ്രതിസന്ധിയിൽ കൂടിയാണ് സർക്കാർ പോകുന്നത്. ഇതെല്ലാം മറച്ചു വെക്കുന്നതിന് വേണ്ടിയിട്ടാണ് സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Content Highlights: vd satheesan press meet about governor government controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented