കത്ത് വിവാദത്തിൽ അന്വേഷണം അട്ടിമറിക്കുന്നു; ഏത് കോടതിയില്‍ പോയാലും രക്ഷയില്ല -സതീശൻ


വി.ഡി. സതീശൻ | Photo: മാതൃഭൂമി

കൊച്ചി: കത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മുകാർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയുമെന്ന് അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. കത്ത് നശിപ്പിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറിയാണെന്നും അദ്ദേഹം ആരോപിച്ചു.

'കോർപ്പറേഷനിലെ ഒഴിവിലേക്ക് ആളെ ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറിക്കാണ് മേയർ കത്ത് നൽകിയത്. കത്ത് നശിപ്പിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറിയാണ്. തെളിവ് നശിപ്പിച്ചതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കുന്നതിന് പകരം ഫോണില്‍ കൂടി മൊഴിയെടുക്കുന്ന പുതിയ രീതിയാണ് പൊലീസ് നടപ്പാക്കിയിരിക്കുന്നത്. സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും ആരോപണവിധേയരാകുന്ന കേസില്‍ ഫോണില്‍ മൊഴിയെടുക്കാന്‍ പൊലീസ് തയാറാകുമോ? എന്നുമുതലാണ് പൊലീസ് അടിപ്പണി തുടങ്ങിയത്? ഇത്രയും അധഃപതിച്ചോ കേരളത്തിലെ പൊലീസ്? ആര്‍ക്കും വിശ്വാസ്യതയില്ലാത്ത സ്ഥാപനമായി പൊലീസ് മാറിയിരിക്കുകയാണ്''പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആയതിന് പിന്നാലെ എംപ്ലോയ്‌മെന്റ് എക്സേഞ്ചും കൂടി തുടങ്ങിയിരിക്കുകയാണ്. ഭരണത്തിന് കീഴില്‍ എന്തും നടക്കുമെന്ന ഭാവമാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ മുറിവേറ്റിരിക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷ അവര്‍ക്ക് ഇല്ലാതായി. സ്വന്തക്കാരായ താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും ജോലി നല്‍കുന്നില്ല. ഇതിനെതിരായ സമരങ്ങളെ അടിച്ചമര്‍ത്താമെന്നു കരുതേണ്ട. സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരെ കേരളത്തില്‍ ശക്തമായ സമരമുണ്ടാകും. സമരം യു.ഡി.എഫ് ഏറ്റെടുക്കും.

സ്വന്തക്കാര്‍ക്ക് വേണ്ടി എന്ത് അതിക്രമവും ചെയ്യുമെന്നതിന് ഉദാഹരണമാണ് പ്രിയ വര്‍ഗീസിന്റെ നിയമനം. 25 വര്‍ഷത്തെ അധ്യാപന പരിചയവും അഭിമുഖത്തില്‍ 651 സ്‌കോറും ലഭിച്ച ആളെ ഒഴിവാക്കി 156 സ്‌കോര്‍ മാത്രം ലഭിച്ച പാര്‍ട്ടി നേതാവിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കി നിയമിക്കാന്‍ ഈ സര്‍ക്കാരിന് നാണമില്ലേ? ഏത് കോടതിയില്‍ പോയാലും രക്ഷയില്ല. അപ്പീല്‍ പോയാല്‍ മേല്‍ കോടതികളുടെ വായില്‍ ഇരിക്കുന്നത് കൂടി കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: vd satheesan press meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented