'കുറച്ചായിട്ട്‌ സിപിഎം സെല്‍ഫ് ഗോളടിക്കുന്നുണ്ട്; പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണം'


വി.ഡി.സതീശൻ

മലപ്പുറം: പാലാക്കാട് സിപിഎം പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണത്തിന് പോലീസിന് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയേയും അദ്ദേഹം ന്യായീകരിച്ചു.

'കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാകാം കെപിസിസി പ്രസിഡന്റ് അത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്' സതീശന്‍ പറഞ്ഞു.

എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. അതിന് സമ്മതിക്കില്ല. പാലക്കാട് കൊലപാതകത്തില്‍
സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം.

ആദ്യം പാലക്കാട് എസ്പി പറഞ്ഞത് കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യം ഇല്ലെന്നാണ്. എഫ്‌ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട് ഒരു സിപിഎമ്മുകാരന്‍
തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയുകയുണ്ടായി. അപ്പോഴാണ് കെപിസിസി പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.

പോലീസിന്റെ കൈയും കാലും കെട്ടിയിടാതെ സ്വതന്ത്രമായ അന്വേഷണത്തിന് അനുമതി നല്‍കണം. കേരളത്തിലെ ആഭ്യന്തര വകുപ്പ് വന്‍പരാജയമാണെന്ന് സിപിഎം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

ഒരുതരത്തിലും നടത്താന്‍ പാടില്ലാത്ത രാജ്യദ്രോഹ പരാമര്‍ശമാണ് കെ.ടി.ജലീല്‍ നടത്തിയിട്ടുള്ളതെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന് പറയാന്‍ സാധിക്കാത്തത് ജലീലിനെ കൊണ്ട് പറയിപ്പിക്കുകയാണ്. ജലീല്‍ ആരുടെ താത്പര്യമാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളിലൂടെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല. സ്വയംപരിഹാസ്യനായി കൊണ്ടിരിക്കുകയാണ് ജലീലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: vd satheesan-palakkad cpm worker murder-shajahan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented