എതിർപ്പുകളെ അവഗണിക്കുന്നു, തൃക്കാക്കരയില്‍ പ്രതീക്ഷിക്കുന്നത് വന്‍‌ വിജയം- വി.ഡി. സതീശന്‍


വി.ഡി. സതീശൻ| Photo: Mathrubhumi

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസിലൂടെ വലിയ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടര്‍മാരുടെ ഹൃദയം കീഴടക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ് എന്നും അദ്ദേഹം പ്രതികരിച്ചു.

'യുഡിഎഫിന് വേരുകളുള്ള മണ്ഡലമാണ് തൃക്കാക്കര. നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കുന്നു. അവരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ അറിയാം. തൃക്കാക്കരയില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തുടക്കത്തിലുള്ള അസ്വാരസ്യങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വികസനമാണ് തൃക്കാക്കരയില്‍ ചര്‍ച്ചയാവുക. വികസനം വേണം, വിനാശം വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. സില്‍വര്‍ലൈന്‍ കേരളത്തിന് വിനാശകരമായ പദ്ധതിയാണ്. അത് കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കും. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും. വികസനത്തെ കുറിച്ച് സിപിഎം യുഡിഎഫിനോട് പറഞ്ഞുതരേണ്ട കാര്യമില്ല. എറണാകുളത്ത് യുഡിഎഫ് സര്‍ക്കാര്‍ പലഘട്ടങ്ങളിലായി നടപ്പിലാക്കിയ നെടുമ്പാശ്ശേരി വിമാനത്താവളം, ഗെയില്‍ പൈപ്പിടല്‍, ഗോശ്രീ പദ്ധതി, കലൂര്‍ സ്റ്റേഡിയം തുടങ്ങിയ പദ്ധതികള്‍ക്കെതിരേ ഒരുകാലത്ത് ശക്തമായി ശബ്ദമുയര്‍ത്തിയ ആളുകള്‍ ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ചിരുന്ന പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ പോലും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കെ.വി തോമസ് യുഡിഎഫിനൊപ്പമുണ്ടാവുമോ എന്ന ചോദ്യത്തിന്, അത് തനിക്കറിയില്ലെന്ന് വി.ഡി. സതീശന്‍ മറുപടി നല്‍കി. എഎപി-ട്വന്റി ട്വന്റി സഖ്യം വരുമ്പോള്‍ വരട്ടെയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Content Highlights: VD Satheesan on Thrikkakkara Bypoll Uma Thomas's candidacy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented