വി.ഡി. സതീശൻ | Photo: PTI
കൊച്ചി: ശശി തരൂരിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള വ്യക്തിയോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. തന്നെ നോക്കി ആരും അസൂയപ്പെടുന്നില്ലെന്ന സങ്കടവുമുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഷ്ടമില്ലാത്തവരോട് വരെ സംസാരിക്കുന്ന താന്‍ ഇഷ്ടവും ബഹുമാനവുമുള്ള തരൂരിനോട് മിണ്ടാതിരിക്കുന്നതെങ്ങനെ എന്നുചോദിച്ച സതീശന് മറ്റുള്ളവര്‍ പറയുന്നതുപോലെ തനിക്ക് തരൂരിനോട് പിണക്കമില്ലെന്നും വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
'തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം. ഈ കഥയില്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എപ്പോഴും നമുക്ക് നായകനായി നില്ക്കാന് പറ്റുമോ. കഥകളില്‍ വില്ലനും വേണമല്ലോ. ഇപ്പം മെനഞ്ഞ കഥയിലെ വില്ലനാകാനുള്ള യോഗമായിരുന്നു എനിക്ക്. നമുക്കെന്തു ചെയ്യാന്‍ പറ്റും. തിരുവനന്തപുരത്തെ പരിപാടിയില്‍ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. പാര്‍ട്ടിയില്‍ ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് ഞാന്‍'.
Content Highlights: VD Satheesan, Shashi Tharoor Issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..