1977-ല്‍ ആര്‍എസ്എസിന്റെ വോട്ട് വാങ്ങി സഭയിലെത്തിയ ആളാണ് പിണറായി; തിരിച്ചടിച്ച് വി.ഡി സതീശന്‍


നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നു | Screengrab: സഭ ടി.വി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ത്രിപുരയില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി 1977-ല്‍ ആര്‍എസ്എസിന്റെ വോട്ടുകൂടി വാങ്ങി എംഎല്‍എ ആയി സഭയിലെത്തിയ ആളാണെന്ന് സതീശന്‍ തിരിച്ചടിച്ചു.

ആര്‍എസ്എസുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഒരു കാര്യം ഓര്‍ക്കണം. ആര്‍എസ്എസ് നേതാക്കളുമായി വേദി പങ്കിട്ട് ചര്‍ച്ചനടത്തി കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പുറപ്പെട്ടവരാണ് നിങ്ങള്‍. ഏത് ചെകുത്താന്റെ കൂടെ കൂട്ടുകൂടിയിട്ടാണെങ്കിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കണം എന്നുപറഞ്ഞ് ഒരുമിച്ച് ഒരേ വേദിയില്‍ പ്രസംഗിച്ച് പിണറായി വിജയനെ വിജയിപ്പിക്കണമെന്ന് ആര്‍എസ്എസുകാര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരു കോണ്‍ഗ്രസുകാരനും ഒരു യുഡിഎഫുകാരനും ആര്‍എസ്എസ് വോട്ട് വാങ്ങി വിജയിച്ചിട്ടില്ല.

80 ശതമാനം ബോംബ് സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെയും പ്രതികളെ പിടികൂടാതെയും അവസാനിക്കുന്നു. നിരപരാധികള്‍ പോലും ബോംബ് പൊട്ടി മരിക്കുന്നു. ഒരു കേസിലും ഒരു തുമ്പും ഇല്ല. ബോംബ് കേസുകളില്‍ പ്രതിയായ ഒരു സിപിഎം പ്രവര്‍ത്തകനെ പോലും പിടികൂടിയിട്ടില്ല. നിങ്ങള്‍ ഭരിക്കുമ്പോള്‍ അത് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരെ ബോംബ് കേസില്‍ പിടികൂടാത്തതെന്നും സതീശന്‍ ചേദിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്ക് സമീപം ബോംബെറിഞ്ഞതില്‍ കേസെടുത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു. മക്കളെ കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും നോവും. അങ്ങനെ എത്ര മക്കളെയാണ് നിങ്ങള്‍ ക്രൂരമായി കൊന്നതെന്നും സതീശന്‍ ചോദിച്ചു. മട്ടന്നൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചത് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.

കേരളത്തില്‍ ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടതിന്റെ ഭാഗമായും ബോംബ് ആക്രമണത്തിലും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. നിരവധി പേരുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. നരപരാധികളായ കുട്ടികളും സ്ത്രീകളും പോലും ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കേസെടുത്തുവെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യുന്നില്ല. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാന്‍ മാത്രമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

Content Highlights: vd satheesan, pinarayi vijayan, cpm, congress, rss

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented