'ഞാന്‍ പങ്കെടുത്ത പരിപാടി ഉദ്ഘാടനം ചെയ്തത് വി.എസ്'; RSS പ്രചാരണം സിപിഎം ഏറ്റെടുക്കുന്നെന്ന് സതീശന്‍


വി.ഡി. സതീശൻ| Photo: Mathrubhumi

കൊച്ചി: തനിക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് പരിപാടിയില്‍ അല്ല താന്‍ 2006-ല്‍ പങ്കെടുത്തതെന്നും ഗോള്‍വാള്‍ക്കറുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കുറിച്ച് സിപിഎം മുഖപത്രം എഴുതിയ കാര്യങ്ങള്‍ മഞ്ഞപത്രത്തെ പോലും നാണിപ്പിക്കും. അത് വി.എസ് അച്യുതാനന്ദന് കൂടി ബാധകമാണെന്നും സതീശന്‍ പറഞ്ഞു.

തന്നേക്കുറിച്ച് രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 2006-ല്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിക്കുന്ന ചിത്രവും 2013-ലെ പുസ്തകപ്രകാശന ചടങ്ങിലെ ചിത്രവുമാണ് ഇവ. ഇതില്‍ 2013 മാര്‍ച്ച് 13-ന് വി.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആണ് താന്‍ മാര്‍ച്ച് 24-ന് പങ്കെടുത്തതെന്ന് സതീശന്‍ പറഞ്ഞു. താന്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് ബി.ജെപി നേതാക്കള്‍ നല്‍കുന്ന ചിത്രം ഏറ്റവുമധികം പ്രചരിപ്പിക്കുന്നത് സിപിഎം ഗ്രൂപ്പുകളിലാണെന്ന് സതീശന്‍ പറഞ്ഞു.

സജി ചെറിയാനെ തള്ളിപ്പറയാത്ത ബിജെപി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടും. വര്‍ഗീയവാദികളുടെ വോട്ട് ചോദിച്ച് ഒരിടത്തും പോയിട്ടില്ല. തന്റെ വീട്ടിലേക്ക് ഇടക്കിടെ മാര്‍ച്ച് നടത്തുന്നവരാണ് ആര്‍എസ്എസ്- സംഘപരിവാര്‍ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. 2016-ല്‍ തന്നെ തോല്‍പ്പിക്കാന്‍ ഹിന്ദു മഹാ സംഗമം നടത്തിയിരുന്നു. ഇവരുടെ വോട്ട് ചോദിച്ചിട്ടില്ല. ആ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയാകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പി.കെ കൃഷ്ണദാസ് പറയുന്നത് മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ വേണ്ട എന്നാണ്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബിജെപിയും സിപിഎമ്മും പറയുന്നത് ഒരേ കാര്യം ആണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയെ പ്രാദേശിക ഭാഷകളെ കൂടി ഉള്‍പ്പെടുത്തി ഭാരതീയവത്കരിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ കൃഷ്ണദാസ് പറഞ്ഞത് ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞുവെന്നാണ്. ഇതിനെതിരെ ഒരു സിപിഎം നേതാവ് പോലും രംഗത്തുവന്നില്ല, സതീശന്‍ ആരോപിച്ചു.

ബിജെപിക്ക് എതിരേ രാഷ്ട്രീയമായി രംഗത്തുവരുന്നതുകൊണ്ടാണ് തന്നെ ബിജെപി ലക്ഷ്യമിടുന്നതെന്നും ഇതിന് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. 2006-ലെ ചിത്രത്തെ കുറിച്ച് താന്‍ ഇപ്പോള്‍ കൃത്യമായി ഓര്‍മ്മിക്കുന്നില്ലെന്നും ഇത് കൃത്രിമമായി നിര്‍മിച്ചതാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: vd satheesan, bjp, rss

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented