വി.ഡി. സതീശൻ| Photo: Mathrubhumi
ചെറുതോണി: മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് പാര്ട്ടിയുടേതില്നിന്ന് വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മറ്റുവഴികള്‍ തേടാമെന്നും ഡോക്യുമെന്ററി കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബി.ബി.സി. ഡോക്യുമെന്റിറിയില്‍ അവാസ്തവമായ ഒന്നുമില്ല. ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മനുഷ്യവേട്ടയെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നതെന്നും സതീശന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനില്‍ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ച ആള് പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധികകാലം മൂടി വയ്ക്കാനാകില്ല. ഇന്ത്യയില്‍ നിരോധിച്ചാല്‍ ആ നിരോധനത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകതന്നെ ചെയ്യും, സതീശന് പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ അഭിപ്രായം കെ.പി.സി.സി. അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലാവര്ക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് മറ്റു വഴികള്‍ തേടാം. പാര്‍ട്ടി വിരുദ്ധമായ അഭിപ്രായങ്ങള്‍ ആര് പറഞ്ഞാലും അംഗീകരിക്കില്ല. പാര്‍ട്ടിയുടെ നയത്തെ കുറിച്ച് അറിയാവുന്ന ആളാണ് അനില്‍ ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാം. ഡോക്യുമെന്ററി സംബന്ധിച്ച അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ച് നില്ക്കുകയാണെങ്കില് പാര്‍ട്ടി അത് ഗൗരവതരമായി പരിശോധിക്കും.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഭൂതകാലം എല്ലാവരും ഓര്‍ക്കുമെന്ന ഭയമാണ് ബി.ജെ.പിക്ക്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും തിരിച്ചുകൊണ്ടു വരാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ ഗാന്ധി മൂവായിരത്തിഅഞ്ഞൂറ് കിലോമീറ്റര്‍ നടന്നത് രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: vd satheesan on bbc documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..