ന്യൂഡല്‍ഹി; പ്രതിപക്ഷത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. നയിക്കും. ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു. 

യുവ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.  വി.ഡി. സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

എം.പിമാരില്‍ ഒരാളൊഴികെ എല്ലാവരും സതീശനെ പിന്തുണച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 11 പേരും സതീശനെ പിന്തുണച്ചു.

Read More: യുവത്വം പിടിമുറുക്കി, സതീശന് വഴിതെളിഞ്ഞു; ഗ്രൂപ്പ് മൂപ്പന്മാര്‍ക്ക് തിരിച്ചടി

Read More: ഇനി പ്രതിപക്ഷത്തിന്റെ ചാട്ടുളി സതീശന്‍; തിരിച്ചുവരവിലേക്കുള്ള ആദ്യചുവട്‌

Read More: വി.ഡി. സതീശന്‍ മികച്ച സാമാജികന്‍, എഐസിസി തീരുമാനം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി

Content Highlights; VD  satheesan new opposition leader