വി.ഡി. സതീശൻ| Photo: Mathrubhumi
തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാനെത്തിയ കാണികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ് കായിക മന്ത്രി നേരത്തെ നടത്തിയ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇന്ന് കളി നടന്നത്. മന്ത്രി ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്നും വിഡി സതീശന് പറഞ്ഞു.
വിഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ടെന്ന് കായികമന്ത്രി ... ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ .... ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.
ഗ്രീന്‍ ഫീല്‍ഡില്‍ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങള്‍...
Content Highlights: vd satheesan criticism against sports minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..