പുറത്തുവരുന്നത് നാണംകെട്ട തെളിവുകള്‍;സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ ശ്രദ്ധതിരിക്കാന്‍ - സതീശന്‍


വി.ഡി. സതീശൻ| Photo: Mathrubhumi

കൊച്ചി: വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളെ കബളിപ്പിക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് കാലത്ത് നടന്ന 1,333 കോടി രൂപയുടെ കൊള്ള, പൊലീസ് അതിക്രമങ്ങള്‍, സി.പി.എമ്മും പോഷക സംഘടനകളും അഴിഞ്ഞാടുന്ന സ്ഥിതി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് വ്യാജ ഏറ്റുമുട്ടലെന്നും സതീശന്‍ ആരോപിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ ജീര്‍ണത മറച്ചു വയ്ക്കാന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വി.സി. നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സി.പി.എം. രാജ് ഭവന്‍ വളയുന്നത്. സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാരിനൊപ്പമായിരുന്നു ഗവര്‍ണര്‍. പിന്നെ എന്തിനാണ് രാജ്ഭവന്‍ വളയുന്നത്? കേസ് തള്ളണമെന്ന സര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീം കോടതിയില്‍ ഗവര്‍ണറും സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു.സോളാര്‍ കേസിലെ പ്രതിയുടെ പേരില്‍ കേരളം മുഴുവന്‍ ബഹളമുണ്ടാക്കുകയും സെക്രട്ടേറിയറ്റ് വളയുകയും ചെയ്തവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ് പറയുന്നത്. എന്തൊരു ഇരട്ടത്താപ്പാണിതെന്നും സതീശന്‍ ആരാഞ്ഞു. സോളാര്‍ കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടവരാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് വിശ്വാസ്യതയില്ലെന്ന് പറയുന്നത്. ദിവസവും നാണം കെടുത്തുന്ന തെളിവുകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാരെ വിട്ട് ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചത്. ആറു വര്‍ഷത്തിന് ശേഷം വിദേശ സര്‍വകലാശാല കൊണ്ടുവരുമ്പോള്‍ ആരുടെ കരണത്താണ് അടിക്കേണ്ടതെന്ന് സി.പി.എം നേതാക്കള്‍ എസ്.എഫ്.ഐക്ക് പറഞ്ഞുകൊടുക്കണമെന്നും സതീശന്‍ പറഞ്ഞു.

സി.പി.എം പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിട്ട് പോലും പൊലീസ് കേസെടുത്തില്ല. കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയാണ്. കുസാറ്റില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ കയറി ആക്രമണം നടത്തി തീയിട്ടിട്ടും കേസെടുത്തിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ നിയമം കൈയ്യിലെടുത്താല്‍ അതിനെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷമുണ്ടാകുമെന്നത് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നെന്നും സതീശന്‍ പറഞ്ഞു.

Content Highlights: vd satheesan criticises governor-government issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented