'എന്റെ മനസ്സിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ല'; റിയാസിന് അസഹിഷ്ണുത - വിഡി സതീശന്‍


VD Satheesan

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരേ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിയാസിന് അസഹിഷ്ണുതയാണെന്നും റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായാണ് അദ്ദേഹം മറുപടി പറയുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച്‌ ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് മന്ത്രി പറയുന്നത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതുകൊണ്ടാണ് റിയാസിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അദ്ദേഹം മന്ത്രിയല്ല വെറും മുഹമ്മദ് റിയാസ് മാത്രമായിരുന്നെങ്കില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. റോഡ് നന്നാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ തന്നെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നത്.

തന്റെ മനസ്സിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ലെന്നും റോഡിലെ കുഴിയാണ് അടയ്‌ക്കേണ്ടതെന്നും മനസ്സിലെ കുഴിയടക്കണമെന്ന റിയാസിന്റെ വിമര്‍ശനത്തിന്‌ പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

മന്ത്രിയുടെ മറുപടികള്‍ക്ക് തന്റെ ചോദ്യവുമായി യാതൊരു ബന്ധവുമില്ല. അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് മറുപടികള്‍. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും തെറ്റുതിരുത്തുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. അതിനുപകരം തനിക്ക് ജയിലില്‍ പോയി പരിചയമില്ല, കൊതുകുകടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെ പറയുന്നത് എന്തിനാണ്. റോഡിലെ കുഴികളെക്കുറിച്ച് സംസാരിക്കാന്‍ ജയിലില്‍ പോകേണ്ട ആവശ്യമെന്താണ്. താന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്നുള്ള ആക്ഷേപം കൂടിയേ റിയാസ് ഇനി പറയാനുള്ളുവെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു.

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് ഒരു മന്ത്രി മറുപടി പറയേണ്ട രീതി ഇതല്ല. പ്രതിപക്ഷം എന്തെങ്കിലും പറഞ്ഞാന്‍ അത് പ്രതിപക്ഷ നേതാവിനെതിരേയുള്ള വ്യക്തിപരമായ ആക്ഷേപമാക്കുന്നതില്‍ അര്‍ഥമില്ല. ഉപദേശിക്കാന്‍ പാടില്ല വിമര്‍ശിക്കാന്‍ പാടില്ലാ എന്നെല്ലാം പറയുന്നത് ശരിയല്ല. അസഹിഷ്ണുത കാരണം പരസ്പര വിരുദ്ധമായാണ് മന്ത്രി സംസാരിക്കുന്നത്. ഇനി മന്ത്രിയെന്ന നിലയില്‍ നന്നായി ജോലി ചെയ്താല്‍ താന്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: vd satheesan criticicm against minister pa muhammad riyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented