'തർക്കം വെറും തമാശ'; മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് വി.ഡി. സതീശൻ


ഗവർണർ നടക്കാത്ത കാര്യങ്ങളെ കുറിച്ച് പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്.

വി.ഡി. സതീശൻ| Photo: Mathrubhumi

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം വെറും തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനുണ്ടായ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല. ഗവർണർ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടത്. കണ്ണൂർ വി.സിയുടെ നിയമനം അനധികൃതമാണെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടും ഇതുവരെ രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. സർവകലാശാലകൾ സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റുകൾ പോലെ പ്രവർത്തിക്കുന്നതും കേരള സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാത്തതും സർക്കാരിന്റെ വീഴ്ചയാണെന്ന് സതീശന്‍ പറഞ്ഞു.എന്നാൽ സർക്കാരിനുണ്ടായ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. ഗവർണർ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ല. ഇഷ്ടമില്ലെന്നു കരുതി മന്ത്രിമാരെയൊന്നും പിൻവലിക്കാനാകില്ല. ഗവർണർ നടക്കാത്ത കാര്യങ്ങളേക്കുറിച്ച് പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം, സതീശന്‍ ആവശ്യപ്പെട്ടു.

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസി തയ്യാറാകുന്നില്ല. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവും സംസ്ഥാനത്തെ സി.പി.എം നേതൃത്വവും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും ഗവർണറുമായി യുദ്ധം ചെയ്യാനൊന്നും സംസ്ഥാന സർക്കാർ പോകില്ലെന്നും അദ്ദേഹം സതീശന്‍ പറഞ്ഞു. സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സി.പി.എം നേതാക്കളാണ് ഗവർണറെ കുറ്റം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ദയാബായിയുടെ നേതൃത്വത്തില്‍ നടക്കുന്ന എൻഡോസൾഫാൻ സമരത്തിൽ സർക്കാർ ഇടപെടൽ നടത്തിയത് ദിവസങ്ങൾ കഴിഞ്ഞാണെന്നും ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് സംസാരിക്കാൻ ചെന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: vd satheesan commenting governor arif mohammad khan controversial issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented