ചെരിപ്പു വെള്ളത്തില്‍പ്പോയെന്ന് ഒന്നാംക്ലാസുകാരന്‍; പുതിയത് വാങ്ങി നല്‍കി വി.ഡി. സതീശന്‍ 


ഒന്നാം ക്ലാസ് വിദ്യാർഥി ജയപ്രസാദിനൊപ്പംപ്രതീപക്ഷ നേതാവ് വി.ഡി. സതീശൻ ചെരിപ്പ് വാങ്ങാൻ കടയിലേക്ക് പോകുന്നു.

പറവൂര്‍: ജയപ്രസാദിന്റെ വലിയദുരിതം ചെരിപ്പ് വെള്ളത്തില്‍ പോയതായിരുന്നു. എളന്തിക്കര ഗവ. എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോള്‍ കുശലം ചോദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചെരിപ്പു പോയദുരിതമാണ് കുട്ടിക്ക് പറയാനുണ്ടായിരുന്നത്.

ഒരു ചെരിപ്പ് പോയതിനാല്‍ ഒക്കത്തുനിന്നിറങ്ങാതെ വാശി പിടിച്ചിരിക്കുകയാണ് മകനെന്ന് അമ്മ. ക്യാമ്പ് നടക്കുന്ന അതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയപ്രസാദ്.

സാരമില്ല നമുക്ക് പുത്തന്‍ ചെരിപ്പ് വാങ്ങാമല്ലോ എന്ന് സതീശന്‍ ഉറപ്പു കൊടുത്തപ്പോള്‍ ജയപ്രസാദ് പറഞ്ഞു - എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം. അതിനെന്താ ! ബെല്‍റ്റുള്ളത് തന്നെ വാങ്ങാം. ജയപ്രസാദിന് ചെരിപ്പ് വാങ്ങാന്‍ വി.ഡി. സതീശന്‍ തന്നെ മുന്നിട്ടിറങ്ങി. സ്റ്റേറ്റ് കാറില്‍ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും ചെരിപ്പുകട അന്വേഷിച്ചായി യാത്ര.

കടയിലെത്തി ചെരിപ്പ് ഇട്ടു നോക്കി ഇഷ്ടപ്പെട്ട് വാങ്ങിയതോടെ ജയപ്രസാദിന്റെ മുഖം തെളിഞ്ഞു. ദുരിതങ്ങള്‍ക്കു മേല്‍ കുഞ്ഞുചിരി വിടര്‍ന്നു. ജയപ്രസാദിനൊപ്പം ചായക്കടയില്‍നിന്ന് ചായയും കുടിച്ചിട്ടാണ് പ്രതിപക്ഷ നേതാവ് അവനെ തിരിച്ച് ക്യാമ്പില്‍ കൊണ്ടുവിട്ടത്.

തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലും മുറിച്ചുകളഞ്ഞതാണ്. ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. പിന്നെയും ദുരിതം മഴയായി പെയ്തപ്പോള്‍ ചൊവ്വാഴ്ച വൈകീട്ട് അവരുടെ വീട്ടില്‍ വെള്ളം കയറി. അതോടെയാണ് കുടുംബത്തോടെ ക്യാമ്പിലെത്തിയത്.

Content Highlights: vd satheesan buys new footwear for first standard student who lost it in water

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented