തൃപ്പൂണിത്തുറയിലേത് ക്രൂരമായ കസ്റ്റഡിമരണം; കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കില്‍ സമരം- VD സതീശന്‍


2 min read
Read later
Print
Share

മനോഹരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മനോഹരന്റെ അമ്മ പങ്കജയെ അശ്വസിപ്പിക്കുന്നു-ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ട് ബൈക്ക് നിര്‍ത്തിയെന്നതിന്റെ പേരില്‍ അവിടെ വെച്ചും ജീപ്പില്‍ കയറ്റിയും സ്റ്റേഷനില്‍ എത്തിച്ചും മനോഹരനെ മര്‍ദിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദനം നടക്കുന്ന പോലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. സി.ഐയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നത്. സി.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ഒരു സമരത്തിന് കൂടി കൊച്ചി സാക്ഷ്യം വഹിക്കും. ഇപ്പോള്‍ എസ്.ഐയെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.ഐ. നടത്തുന്ന അക്രമം സംബന്ധിച്ച ഫയല്‍ കമ്മിഷണറുടെ കയ്യിലുണ്ട്. എന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഉന്നതരായ ആളുകളുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോക്കറ്റില്‍ കൈ ഇട്ട് സി.ഐയുടെ മുന്നില്‍നിന്നു എന്നതിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നെന്നും സതീശന്‍ പറഞ്ഞു. ആ യുവാവിന്റെ പിതാവ് സങ്കടം പറഞ്ഞതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് ഞാന്‍ ഈ പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. സി.ഐ. നടത്തുന്നത് ക്രൂരമര്‍ദനമാണ്. അയാള്‍ വാദികളെയും പ്രതികളെയും തല്ലും. വഴിയാത്രക്കാരെ പിടിച്ചുകൊണ്ട് പോയി മര്‍ദിക്കാനും തല്ലിക്കൊല്ലാനും പൊലീസിന് എന്ത് അധികാരമാണുള്ളത്? ഇതൊന്നും കേരളത്തില്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോലീസ് ഇത്രമാത്രം കുഴപ്പമുണ്ടാക്കിയ കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അമ്മയെ ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ് ആശുപത്രിയില്‍നിന്ന് മകള്‍ വിളിച്ചപ്പോള്‍ സ്റ്റേഷനിലെത്തി രാത്രി പന്ത്രണ്ടരയ്ക്ക് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട പോലീസാണ് കേരളത്തിലുള്ളതെന്നും സതീശന്‍ പറഞ്ഞു. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ മുഖ്യമന്ത്രി ഞെളിഞ്ഞ് ഇരിക്കുകയാണ്. പാര്‍ട്ടിക്കാരാണ് പോലീസിനെ ഭരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഒരു റോളുമില്ല. കമ്മിഷണറോ ഐ.ജിയോ വിചാരിച്ചാല്‍ സി.ഐയെ മാറ്റാന്‍ പറ്റില്ല. സി.ഐയെ നിയമിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ ഏരിയാ കമ്മിറ്റികളാണ്. രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ടാണ് ഇതുപോലെ ഒരാളെ സി.ഐ ആയി ഇരുത്തിയിരിക്കുന്നത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാത്ത പൊലീസാണ് ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിര്‍ത്തി ഈ ക്രൂരത ചെയ്യുന്നത്. ഇത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സി.പി.എം. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും രാജ്യത്താകെ തരംഗം ഉണ്ടായപ്പോള്‍ അതിന്റെ ഷെയര്‍ പറ്റാനാണ് ശ്രമിച്ചതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടെ സി.പി.എമ്മിന്റെ കാപട്യം പുറത്ത് വന്നിരിക്കുകയാണ്. മോദി ഭരണകൂടത്തിന് എതിരായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഒരു തരംഗം ഉണ്ടാക്കിയപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനുമൊക്കെ ഫെയ്‌സ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നിട്ടാണ് പ്രതിഷേധിച്ച ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച് ബി.ജെ.പിയെ സന്തോഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയല്ല സ്വയരക്ഷക്ക് വേണ്ടിയാണ് പിന്തുണച്ചതെന്നാണ് ഇപ്പോള്‍ പറയുന്നത്. നാളെ ഇവര്‍ക്കെതിരെ കേസ് വരുമ്പോള്‍ ഇതുപോലെ എല്ലാവരും ചെയ്യണമെന്നാണ് ആഗ്രഹം. അതിനൊന്നും ഞങ്ങളെ കിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: vd satheesan alleges custodial death in thrippunithura police station

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


thodupuzha thunder storm

1 min

തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്; അപകടം പാറമടയിലെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ

May 31, 2023


arrest

1 min

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ പിടിയില്‍; അറസ്റ്റ് പണം വാങ്ങി പേഴ്‌സില്‍വെക്കവേ

May 31, 2023

Most Commented