'ടിപിയെ കൊല്ലാനുള്ള വിധി പാര്‍ട്ടികോടതിയുടേത്, പ്രഖ്യാപിച്ച ജഡ്ജി പിണറായി; കൈയില്‍ ഇപ്പോഴും ചോരക്കറ'


വി.ഡി. സതീശൻ| Photo: Mathrubhumi

തിരുവനന്തപുരം; കെ.കെ രമയ്‌ക്കെതിരായ വിധവാ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടി.പിയെ 51 വെട്ടുവെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയെ പുറകേനടന്ന് സിപിഎം വേട്ടയാടുകയാണെന്നും കൊന്നിട്ടും പക തീരാത്ത മനസ്സാണ് അവരുടെതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടിപിയുടെ കൊലപാതകം സിപിഎമ്മിന്റെ പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഇപ്പോഴും കൈയില്‍ ചേരക്കറയുള്ള പിണറായി, കൊന്നിട്ടും പക തീരാതെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വീണ്ടും അവരെ അപമാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വിധവയായത് അവരുടെ വിധികൊണ്ടാണെന്നാണ് സിപിഎം പറയുന്നത്. എന്ത് വിധിയിലാണ് ഇവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ വിധവകളെയും അനാഥരേയും ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണ് അവര്‍.

സ്ത്രീത്വത്തെ അപമാനിക്കുന്ന ക്രൂരമായ പരാമര്‍ശം നടത്തിയിട്ട് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വീണ്ടും അതിനെ ന്യായീരിക്കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചായാണ് സഭയില്‍ കണ്ടത്. ഇതിനെതിരേ കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും സതീശന്‍ പറഞ്ഞു.

Content Highlights: vd satheesan against pinarayi vijayan in mm mani remark against kk rama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented