VD Satheesan | Photo: Mathrubhumi
തിരുവനന്തപുരം: ഐസിഎംആര്‍ മാനദണ്ഡം അനുസരിച്ചാണ് കേരളത്തില്‍ ഇതുവരെ കോവിഡ് മരണനിരക്ക് നിശ്ചയിച്ചതെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലോകാരോഗ്യ സംഘടനയുടെയോ ഐസിഎംആറിന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് മരണനിരക്ക് കണക്കാക്കിയിട്ടുള്ളതെന്നും വിഡി സതീശന് ആരോപിച്ചു.
കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേരളത്തില്‍ രോഗം ബാധിച്ച് മരിച്ച മുഴുവന്‍ ആളുകളുടെയും കണക്കെടുക്കണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി കോവിഡ് മരണങ്ങള് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കോവിഡ് മരണം നിശ്ചയിക്കുന്നതെന്നും കേന്ദ്രം മാനദണ്ഡം പുതുക്കിയാല്‍ അത് അനുസരിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കില്‍ പരിശോധിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
content highlights: VD Satheesan against Health Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..