ഗവർണർ ബിജെപിയുടെ തിരുവനന്തപുരം വക്താവ്, അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം ആവശ്യമില്ല- വി.ഡി. സതീശന്‍


V. D. Satheesan| Arif Mohammad Khan | Photo: mathrubhumi.com

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവര്‍ണറെന്നും സതീശന്‍ വിമര്‍ശിച്ചു.

സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗവര്‍ണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് പഠിക്കണമെന്ന ഗവര്‍ണറുടെ ഉപദേശത്തിനും സതീശന്‍ മറുപടി പറഞ്ഞു. മഹാത്മാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനേയും പോലെ കോണ്‍ഗ്രസിലെ മഹാന്‍മാരായ നേതാക്കളുടെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഉപദേശങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്.

എന്നാല്‍ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ല. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട് വെറുതെ ഇരുന്നാലും ശരി ഗവര്‍ണറാകുന്നതിന് മുന്‍പ് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.

Content Highlights: vd satheesan against governor arif muhammed khan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented