പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ക്കെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറാണ് സര്‍ക്കാരിന് രാജഭക്തിയോടെ വിധേയനായിരിക്കുന്നത്. ബി.ജെ.പി എഴുതിക്കൊടുത്തത് വായിക്കുന്നവരാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ബി.ജെ.പി നേതാക്കള്‍ എഴുതിക്കൊടുത്തത് അങ്ങനെതന്നെ വായിച്ച് ഗവര്‍ണര്‍ അദ്ദേഹമിരിക്കുന്ന ഭരണഘടനാ സ്ഥാനത്തിന് കളങ്കംവരുത്തിയിരിക്കുകയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി രാജാവിനോട് കാണിക്കുന്നത് ഗവര്‍ണര്‍ തന്നെയാണ്.
താന്‍ ചെയ്തത് നിയമലംഘനമാണെന്ന് പരസ്യമായി പറഞ്ഞിട്ടും ആ നിയമലംഘനം തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാവുന്നില്ല എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ഗവര്‍ണറെ കുറിച്ചുള്ള പരാതി. ഇദ്ദേഹത്തിന് യാതൊരു സ്ഥിരതയുമില്ല. കാരണം സര്‍ക്കാര്‍ നിര്‍ബന്ധിച്ച സമയത്ത് അദ്ദേഹം സര്‍ക്കാരിന് വഴങ്ങി. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം സര്‍ക്കാരിന് എതിരായുള്ള നടപടി സ്വീകരിച്ചു.
ഗവര്‍ണറാകുന്നതിന് മുന്‍പും രാഷ്ട്രീയത്തില്‍ ഒരു സ്ഥിരതയും ഇല്ലാതിരുന്ന ആളാണ് അദ്ദേഹമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Content Highlights: Governor Arif Mohammad Khan, VD Satheesan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..