ചട്ടവിരുദ്ധനിയമനം; വിസിമാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല; തിരിച്ചുപിടിക്കാന്‍ നീക്കവുമായി ഗവര്‍ണര്‍


ആര്‍. ശ്രീജിത്ത് / മാതൃഭൂമി ന്യൂസ്

.

തിരുവനന്തപുരം: രാജി വെക്കാനാവശ്യപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി നിയമനം നേടിയ വി.സിമാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന നിഗമനത്തോടെയാണ് ഗവര്‍ണറുടെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സിമാര്‍ക്ക് നോട്ടീസയക്കുമെന്നും രാജ്ഭവന്‍ സൂചന നല്‍കുന്നുണ്ട്.

ഒക്ടോബര്‍ 30-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ സാങ്കേതികസര്‍വകലാശാല വി.സിയുടെ നിയമനം അസാധുവായിരുന്നു. അതിന്റെ ചുവടുപിടിച്ച് ഒമ്പത് വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരുന്നു. രാജി ആവശ്യത്തിന്റെ ഭാഗമായി വിശദീകരണം നല്‍കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച അവസാനിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല വി.സി. ഇതിനോടകം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബാക്കി എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികളുമായാണ് രാജ്ഭവന്‍ നീങ്ങുന്നത്.



സുപ്രീംകോടതി ഉത്തരവോടുകൂടി അസാധുവായിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വി.സിമാര്‍ക്ക് ശമ്പളം കൈപ്പറ്റാനും അര്‍ഹതയില്ല എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വി.സിമാര്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം തിരിച്ചടയ്ക്കണമെന്ന നിര്‍ദേശമാണ് രാജ്ഭവന്‍ നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സര്‍വകലാശാല വി.സിമാര്‍ക്ക് ഗവര്‍ണര്‍ കത്ത് നല്‍കും. അതിന് ശേഷമായിരിക്കും ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുക. ഇപ്പോള്‍ ഡല്‍ഹി പര്യടനത്തിലുള്ള ഗവര്‍ണര്‍ നവംബര്‍ അഞ്ചിന് തിരിച്ചെത്തിയ ശേഷമായിരിക്കും നടപടി എന്നാണ് വിവരം.

Content Highlights: Arif Mohammad Khan, Governor, VCs are not entitled to salary, Governor moves to withdraw


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented