വി.സിയെ ഉടന്‍ നിയമിക്കണം; ആവശ്യവുമായി കേരള സര്‍വകലാശാല സെനറ്റ് അംഗത്തിന്റെ ഹര്‍ജി


ബിനില്‍/മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

തിരുവനന്തപുരം: കേരള സര്‍വകലാശാല വി.സി നിയമനം വൈകുന്നതില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സെനറ്റ് അംഗം. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ തീരുമാനിക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം എസ്. ജയറാം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സെനറ്റ് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തീരുമാനിച്ച് നല്‍കുന്നില്ലെന്നും ഇതു സംബന്ധിച്ച് കൃത്യമായ നിര്‍ദേശം ഹൈക്കോടതി സെനറ്റിന് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സെനറ്റ് ഇതിന് തയ്യാറായില്ലെങ്കില്‍ നിലവില്‍ സെര്‍ച്ച് കമ്മിറ്റിയിലുള്ള രണ്ട് അംഗങ്ങളെ വെച്ചുകൊണ്ട് പുതിയ വി.സിയെ കണ്ടെത്തി നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ചാന്‍സിലര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ഹര്‍ജി അടുത്ത ദിവസംതന്നെ കോടതിയുടെ പരിഗണനയ്ക്കു വരും.



സര്‍വകലാശാല സെനറ്റും ചാന്‍സിലറും തമ്മിലുള്ള നിയമപോരാട്ടം ഹൈക്കോടതിയില്‍ നടക്കുന്നതിനിടയിലാണ് സര്‍വകലാശാലയുടെ തന്നെ നടപടികള്‍ ചോദ്യംചെയ്തുകൊണ്ട് സെനറ്റ് അംഗം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

Content Highlights: VC should be appointed immediately; Kerala University Senate member's Petition in High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented