Kannan Nairതിരുവനന്തപുരം: വയലാര്‍ രാമവര്‍മ മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊല്ലം ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍നായര്‍ക്ക്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

കെ. ശ്രീകണ്ഠന്‍ (ദേശാഭിമാനി), സുമേഷ് ചെമ്പഴന്തി (കേരളകൌമുദി) ശിവകൈലാസ് (ജന്മഭൂമി), കെ. പി. ഹരികുമാര്‍ (വയലാര്‍ രാമവര്‍മ കവിതാ പുരസ്‌കാരം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

വയലാര്‍ രാമവര്‍മ്മയുടെ 46-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഈ മാസം 26ന് ശ്രീരംഗ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.

Content Highlights: Vayalar Media award for Kannan Nair