വാവാ സുരേഷ്| File Photo: Mathrubhumi
തിരുവനന്തപുരം: വനംവകുപ്പിനെതിരേ വാവാ സുരേഷ്. പാമ്പുപിടിത്തം ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ചില വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. തനിക്കെതിരേ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.
വനംവകുപ്പിന്റെ ഭാഗത്തുനിന്ന് എന്നു പറയുമ്പോള്‍, താന്‍ പാമ്പുകടിയേറ്റ് കിടന്ന സമയത്ത് ഒരു വ്യക്തി ചര്‍ച്ചയില്‍ വന്ന് തനിക്കെതിരേ സംസാരിച്ചു. കടിയേല്‍ക്കുന്നതിന് മുന്‍പേ പത്തനംതിട്ട, റാന്നി, കോന്നി മേഖലകളില്‍ നിന്നൊക്കെ ആളുകള്‍ വിളിച്ചു പാമ്പു പിടിക്കുന്നുണ്ടായിരുന്നു. കടിയേറ്റ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ശേഷം ഒരു കോളും എന്നെ വിളിക്കരുത് എന്ന രീതിയിലേക്ക് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അതെന്തായാലും പുറത്തുനിന്ന് ഒരാളും പറയാനുള്ള സാധ്യത കാണുന്നില്ല. ലോക്കലായുള്ള ഒരാള്‍ പറഞ്ഞാല്‍ അവിടുത്തെ ജനങ്ങളോ അധികാരികളോ അംഗീകരിക്കാന്‍ സാധ്യതയും കാണുന്നില്ല- സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ഇപ്പോള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയ സമയത്ത്, എട്ടോ പത്തോ കിങ് കോബ്രകളെ പിടിക്കാന്‍ തന്നെ വിളിച്ചില്ല. പക്ഷെ കോട്ടയത്തുനിന്നും ഇടുക്കിയില്‍നിന്നുമൊക്കെ ആളുകളെ വിളിച്ചുകൊണ്ടുവന്നു പിടിച്ചു. സുരേഷിനെ വിളിക്കേണ്ടെന്ന് മുകളില്‍നിന്ന് പറഞ്ഞിട്ടുള്ളതായി അവിടുത്തെ ആളുകള്‍ തന്നെ വിളിച്ചു പറഞ്ഞു.
പാമ്പിനെ പിടിക്കുന്ന കുറച്ചുപേരുടെ ഒരു വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. വാവാ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്ന് രണ്ടുവര്‍ഷം മുന്‍പേ അതില്‍ ചാറ്റ് വന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് എനിക്ക് ഒരാള്‍ അയച്ചു തന്നിരുന്നു. അഞ്ചുലക്ഷം രൂപ പന്തയം വെക്കുന്നു, വാവാ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്നും ആ ചാറ്റില്‍ പറഞ്ഞിരുന്നെന്നും വാവാ സുരേഷ് പറഞ്ഞു.
Content Highlights: vava suresh against forest department officials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..