പത്തനംതിട്ട: പാമ്പുകളുടെ കളിത്തോഴനായാണ് വാവാ സുരേഷ് അറിയപ്പെടുന്നത്. അപകടത്തില്‍പെട്ടും വലയില്‍ കുടുങ്ങിയും കഷ്ടപ്പെടുന്ന പാമ്പുകള്‍ക്ക് രക്ഷകനായി വാവാ സൂരേഷ് ഓടിയെത്തും. ഇങ്ങനെ ഓടിയെത്തി രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തില്‍ പാമ്പുകളുടെ രാജാവായ രാജവെമ്പാലയുമുണ്ട്. 

ഇതുവരെ പിടികൂടിയ രാജവെമ്പാലകളുടെ എണ്ണത്തില്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ് വാവാ സുരേഷ്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കോന്നിക്കടുത്തുള്ള കുമ്മണ്ണൂരില്‍ നിന്നാണ് വാവ സുരേഷ് നൂറാമത്തെ രാജവെമ്പാലയെ പിടികൂടിയത്.  

പെരുമ്പാമ്പുമായി മല്ലിട്ട് അവശനായ 11 വയസുള്ള ആണ്‍ രാജവെമ്പാലയെയാണ് വാവ രക്ഷപ്പെടുത്തിയത്. 15 അടി നീളവും 10 കിലോ ഭാരവും ഉള്ളതാണ് വാവ പിടികൂടിയ രാജവെമ്പാല. തന്റെ നൂറാമത് രാജവെമ്പാലയെയും കാട്ടില്‍ വിടാന്‍ വനപാലകരെ ഏല്‍പിച്ചാണ് വാവ മടങ്ങിയത്.