അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധ യോഗം ചേർന്ന വൈദികർ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്റെ നോട്ടീസ്. ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പൊലീത്തൻ വികാരി സ്ഥാനമൊഴിയാനാവശ്യപ്പെട്ട് അദേഹത്തിന് നോട്ടീസ് നൽകിയത്.
ഭൂമിയിടപാട്, ഏകീകൃത കുർബാനയർപ്പണത്തെ ചൊല്ലിയുളള തർക്കം തുടങ്ങിയ അവസരങ്ങളിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്റണി കരിയിലിൽ പിന്തുണച്ചിരുന്നു.
അതേസമയം, വത്തിക്കാൻ നിർദേശത്തിൽ പ്രതിഷേധവുമായി അതിരൂപതയിലെ ഒരുവിഭാഗം വൈദികർ രംഗത്തെത്തി. രാജിവെക്കേണ്ടത് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി ആണെന്ന് നിലപാടെടുത്ത വൈദികർ, ബിഷപ്പ് രാജിവെക്കേണ്ടതില്ലെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായാണ് രാജി ആവശ്യമെന്ന് അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധയോഗം ചേർന്ന വൈദികർ ആരോപിച്ചു.
വേണ്ട സമയത്ത് തീരുമാനമെടുക്കാതിരുന്ന സിനഡ് ആണ് പ്രശ്നം വഷളാക്കിയതെന്നും അതിരൂപതാ തലവനായിരുന്ന മാർ ആലഞ്ചേരിക്ക് തെറ്റുപറ്റിയെന്ന് ബോധ്യമായതോടെയാണ് ചുമതലകൾ നൽകി മെത്രൊപ്പൊലീത്തൻ വികാരിയെ നിയമിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിൽ കൂടുതൽ ചർച്ചകൾക്കായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നാളെ കൊച്ചിയിൽ എത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..