Screengrab: Mathrubhumi News
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടി. ആന്റണി കരിയില്‍ സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്‍ നോട്ടീസ് നല്കി. ബിഷപ്പിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്.
ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പ് രാജിവെച്ച് ഒഴിയണമെന്ന് വരെ വിവിധകോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ഇതിനുപിന്നാലെയാണ് വത്തിക്കാന്‍ നേരിട്ട് ഇടപെട്ട് സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
നോട്ടീസില്‍ എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളില്‍ താമസിക്കാനോ പാടില്ലെന്ന നിര്ദശവുണ്ടെന്ന് വിവരങ്ങളുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്നത് വലിയ ചോദ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..