പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്കി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് തീരുമാനം. അതിരൂപത മെത്രോപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വൈദികര്‍ക്ക് സര്‍ക്കുലര്‍ നല്കി.
വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം' ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. എന്നാല്‍, വിവിധ പള്ളികളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ശക്തമാണ്.
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. 45 മിനിറ്റോളം ഇരുവരും സംസാരിച്ചുവെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു. മോണ്‍. ഫാ. ആന്റണി നരികുളവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഞായറാഴ്ച മുതല്‍ പുതിയ രീതിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ താത്പര്യപ്പെട്ട ഇടവകകളില്‍ വിശ്വാസികളുമായി വൈദികര്‍ ചര്‍ച്ച നടത്തിയിരുന്നു. വിശ്വാസികളുടെ പിന്തുണ 80 ശതമാനമെങ്കിലും ഉള്ളയിടങ്ങളില്‍ മാത്രമേ കുര്‍ബാന അര്‍പ്പിക്കാന്‍ സാധ്യതയുള്ളു. മറ്റു പള്ളികളില്‍ ഈസ്റ്ററിന് ശേഷം പുതുക്കിയ കുര്‍ബാനയര്‍പ്പണം നടത്തണമെന്നാണ് സിനഡ് അറിയിച്ചിട്ടുള്ളത്. വിശ്വാസികളുടെ പൂര്‍ണ പിന്തുണയില്ലാതെ കുര്‍ബാന നടത്താന്‍ ഇടയുള്ള പള്ളികളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് വിശ്വാസികളുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..