ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: വര്‍ക്കല സ്വദേശി അറസ്റ്റില്‍


അൽ അമീൻ

ഇരിങ്ങാലക്കുട: ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശിയായ മണ്ണാർത്തൊടി വീട്ടിൽ അൽ അമീനാ(28)ണ് അറസ്റ്റിലായത്.

2021-ൽ അബുദാബിയിൽ ജോലി ചെയ്തിരുന്ന പ്രതി ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുമായി പരിചയപ്പെടുകയും തുടർന്ന് വിവാഹാഭ്യർഥന നടത്തി വീഡിയോ കോളിലൂടെയും മറ്റും യുവതിയുടെ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയുമായിരുന്നു. പ്രതിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി പിന്നീട് ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു.

തുടർന്ന് പ്രതി യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും അല്ലാത്തപക്ഷം രണ്ടുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇയാൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പേരിൽ ചാവക്കാട് സ്റ്റേഷനിലും വർക്കല സ്റ്റേഷനിലും സമാനസ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. മെഡിക്കൽ പരിശോധനയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ ചിത്രം പകർത്താൻ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതിനിടെ എ.സി.വി. ഇരിങ്ങാലക്കുട ബ്യൂറോ റിപ്പോർട്ടർ രാഹുൽ അശോകന്റെ മൊബൈൽ തട്ടിപ്പറിച്ച് പ്രതി നിലത്തെറിഞ്ഞു.

Content Highlights: Varkala native arrested for spreading pictures of woman through instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented