കാന്താരയിലെ വരാഹരൂപം: ഋഷഭ് ഷെട്ടി കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ ഹാജരായി


1 min read
Read later
Print
Share

മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍

ഋഷഭ് ഷെട്ടി, കാന്താരയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/rishab.shetty.9465/photos

കോഴിക്കോട്: 'കാന്താര' സിനിമയിലെ വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഡി.സി.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു.

മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. മാതൃഭൂമി മ്യൂസിക്കിന് വേണ്ടി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ 'നവരസം' എന്ന ഗാനത്തിന്റെ പകര്‍പ്പാണ് 'കാന്താര' സിനിമയിലെ 'വരാഹരൂപം എന്ന പാട്ട് എന്നാണ് കേസ്.

തിങ്കളാഴ്ചയും ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരാവും. പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും. തിങ്കളാഴ്ച ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Content Highlights: varaharoopam navarasam thaikoodam bridge mathrubhumi rishab shetty kozhikode town police station

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ആൻമരിയ സി.സി.യു.വിൽ; നില ഗുരുതരമായി തുടരുന്നു, 72 മണിക്കൂർ നിരീക്ഷണം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023


arikomban

1 min

വിശക്കുമ്പോൾ നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

Jun 2, 2023

Most Commented