വി.ടി ബൽറാം | Photo: www.facebook.com|vtbalram
പാലക്കാട്: കഠ്വയിലെ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് സമാനമായാണ് വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതെന്ന് വി.ടി ബല്‍റാം. സംഭവം വയലന്‍സിന്റെ അങ്ങേയറ്റമാണെന്നും പ്രതി നാട്ടുകാര്‍ക്ക് മുന്നില്‍ മനുഷ്യ സ്നേഹിയായ ഉത്തമസഖാവായി പ്രച്ഛന്നവേഷമാടുകയായിരുന്നുവെന്നും വി.ടി ബല്‍റാം കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം. വാളയാര്‍ കേസുപോലെ വണ്ടിപ്പെരിയാറിലെ സംഭവവും അട്ടിമറിയ്ക്കപ്പെടാമെന്ന ആശങ്കയും വി.ടി ബല്‍റാം പ്രകടിപ്പിച്ചു.
വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജമ്മു കശ്മീരിലെ കഠ്വയിലെ പിഞ്ചു കുഞ്ഞിന്റെ നേര്‍ക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് വണ്ടിപ്പെരിയാറില്‍ നിന്ന് ഈ കേരളവും കേള്‍ക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു.
കെട്ടിത്തൂക്കുന്നതിനിടയില്‍ കണ്ണു തുറന്ന് കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോഴും ആ കൊലപാതകിയുടെ കൈ വിറക്കുന്നില്ല, മനസ്സ് മാറുന്നില്ല. വയലന്‍സിന്റെ അങ്ങേയറ്റമാണിത്. എന്നിട്ടും നാട്ടുകാര്‍ക്ക് മുന്നില്‍ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനല്‍ ബുദ്ധി കൂടിയാണ് പ്രതിയുടേത്.
പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്. അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണം.
Content Highlight: Vandiperiyar rape-murder case: VT Balram fb post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..