പ്രതീകാത്മക ചിത്രം
ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന് (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂര്‍ണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവനെ രക്ഷിക്കാനായില്ല.
ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. അജയന് നടത്തുന്ന ഫുഡ് പ്രൊസസിങ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവന്. മാനസിക പ്രയാസത്തെ തുടര്‍ന്ന് രാജീവന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റേയും ബന്ധുക്കളുടേയും സംശയം. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights: van caught fir in alappuzha driver died
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..