
പാലാരിവട്ടം ബൈപാസിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടം | ചിത്രം: ബി. മുരളീകൃഷ്ണൻ |മാതൃഭൂമി
കൊച്ചി: തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്.
തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറുടേയും മറ്റൊരാളുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഒരാളുടെ കാല് രണ്ട് വണ്ടികള്ക്കിടയിലായി കുടുങ്ങിപ്പോയെന്നും ഇയാളെ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടിയെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. സംഘത്തിലുള്ള ബാക്കി 13 പേര് ഇന്ന് തന്നെ സേലത്തേക്ക് മടങ്ങും.
Content Highlights: Sabarimala pilgrims van met with accident at Kochi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..