സ്‌കൂള്‍വിട്ടാല്‍ മാനാഞ്ചിറയില്‍; രാത്രി പുറത്തിറങ്ങും,എം.ഡി.എം.എ-യും കഞ്ചാവും വലിച്ച് മോഷണം


കൊയിലാണ്ടി തിരുവങ്ങൂരിലെ ക്ഷേത്രപാലന്‍ കോട്ട അമ്പലത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി

പിടിയിലായ ഷാഹിദ് അഫ്രീദി

കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിക്കാനായി വാഹനമോഷണവും ക്ഷേത്രക്കവര്‍ച്ചയും പതിവാക്കിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം പിടിയില്‍. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. മറ്റ് നാലുപേരും വിദ്യാര്‍ഥികളാണ്. വെള്ളയില്‍, നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രീദിയാണ് (18) പ്രായപൂര്‍ത്തിയായ സംഘാംഗം. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി തിരുവങ്ങൂരിലെ ക്ഷേത്രപാലന്‍ കോട്ട അമ്പലത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. തിക്കോടി ടൗണിലെ കടകളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബാലുശ്ശേരി, ഫറോക്ക്, നടക്കാവ്, വെള്ളയില്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ വീടുകളില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ രാത്രി മോഷണം നടത്തിയതും സംഘമാണെന്ന് വ്യക്തമായി.വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന പതിവും ഇവര്‍ക്കുണ്ട്. മോഷ്ടിച്ച് കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. കൂടുതല്‍ പണം കിട്ടിയാല്‍ ഗോവയിലേക്ക് പോവുകയാണ് രീതി.

സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. കൈലാസ് നാഥ്, കിരണ്‍ ശശിധര്‍, ബാബു പുതുശ്ശേരി, എ.എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, പി.എം. ലെനീഷ്, വി.ടി. ജിത്തു, ശ്രീജേഷ് പൂതേരി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാഹിദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു.


വിദ്യാർഥികൾ രാത്രി വീട്ടിൽ നിന്നിറങ്ങുന്നത് രക്ഷിതാക്കൾപോലും അറിയുന്നില്ല

കോഴിക്കോട്: ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘം പിടിയിലായപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്ര വാഹനമോഷണം പതിവായപ്പോഴാണ് തുമ്പുതേടി പോലീസ് സംഘം ഇറങ്ങിയത്. പലയിടത്തുനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതികള്‍ കുട്ടികളാണെന്ന് മനസ്സിലായി. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും നിരീക്ഷണത്തിനും ശേഷമാണ് അഞ്ചംഗസംഘം പിടിയിലാകുന്നത്.

പിടിയിലായ സംഘത്തിലെ നാലുപേരും നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ക്കുപുറമേ പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ കൂടി ഇവരുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. സ്‌കൂള്‍വിട്ടാല്‍ വൈകുന്നേരങ്ങളില്‍ മാനാഞ്ചിറ പാര്‍ക്കിലാണിവര്‍ ഒത്തുകൂടുക. തുടര്‍ന്ന് മാനാഞ്ചിറയിലും ബീച്ചിലും കറങ്ങിനടന്ന് ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ച് വീടുകളില്‍ പോകും. രാത്രി വീട്ടുകാര്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ഒരുമണിയോടെ ആരും അറിയാതെ വീട്ടില്‍ നിന്നിറങ്ങി മോഷണം നടത്തും. മോഷണത്തിനിറങ്ങും മുമ്പ് മയക്കുമരുന്നും ഉപയോഗിക്കും. എം.ഡി.എം.എ., കഞ്ചാവ് എന്നിവയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

സ്‌കൂട്ടറുകള്‍ മാത്രമാണ് ഇവര്‍ മോഷ്ടിക്കുന്നത്. ബൈക്ക് ഓടിക്കാന്‍ പലര്‍ക്കും അറിയില്ല. ഇത് വയര്‍ ഉപയോഗിച്ച് കണക്ഷന്‍ കൊടുത്ത് സ്റ്റാര്‍ട്ടാക്കുകയാണ് ചെയ്യുന്നത്. കുട്ടികളെല്ലാം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്. യൂണിഫോമില്‍ ചിലരെ കണ്ടതോടെയാണ് മോഷണങ്ങളില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് മനസ്സിലായത്.

മോഷ്ടിച്ച സ്‌കൂട്ടറുകള്‍ 5000 മുതല്‍ 10,000 വരെ രൂപയ്ക്കാണ് വില്‍ക്കുക. അമ്പലങ്ങളില്‍നിന്ന് മോഷ്ടിക്കുന്ന പിച്ചള, ഓട് സാധനങ്ങള്‍ ആക്രിക്കടകളില്‍ വില്‍ക്കും.

നിര്‍ത്തിയിട്ട ഓട്ടോകളുടെ ബാറ്ററികള്‍ ഇവര്‍ വ്യാപകമായി മോഷ്ടിച്ചു വില്‍പ്പന നടത്തിയിട്ടുണ്ട്. ഫോണെടുക്കാതെയാണ് മോഷണത്തിനിറങ്ങുക. ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇന്‍സ്റ്റഗ്രാം മെസേജുകള്‍ വഴി മാത്രമാണ് ആശയവിനിമയം. വീടുകളില്‍ അലക്കിയിടുന്ന ഡ്രസ്സുകളും ഷൂസുകളും മോഷ്ടിക്കുന്ന പതിവുമുണ്ട്. ഡ്രസ്സുകള്‍ എല്ലാവരും മാറ്റിയിടുന്നതാണ് രീതി.

നിര്‍ത്തിയിട്ട വണ്ടികളില്‍നിന്ന് പെട്രോളും ഊറ്റിയെടുക്കും. കിട്ടുന്ന പണംകൊണ്ട് മയക്കുമരുന്ന് വാങ്ങി എല്ലാവരും ചേര്‍ന്ന് ഉപയോഗിക്കുകയാണ് രീതി. മയക്കുമരുന്ന് ഉപയോഗിക്കാനായി ഇവര്‍ക്ക് പരിചയമുള്ള ആളില്ലാത്ത വീടുകളിലും മറ്റും ഒത്തുകൂടും.

നഗരത്തിലെ ചില സ്‌കൂള്‍പരിസരങ്ങളില്‍ കറങ്ങി നടക്കുന്ന കുട്ടികളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പല സ്‌കൂളുകളില്‍നിന്ന് വരുന്നവരാണെന്നാണ് പോലീസിന് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ കുട്ടികള്‍ തമ്മിലെല്ലാം അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

Content Highlights: valicheriyoo vishalokam anti drugs campiagn mdma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented