ഡ്രൈവറില്ലാതെ ലോറി പിന്നോട്ടുരുണ്ടു; റോഡില്‍ തിരക്കില്ലാത്തിനാല്‍ വന്‍ അപകടം ഒഴിവായി | VIDEO


വാഹനാപകടത്തിന്റെ ദൃശ്യം | Photo: Screengrab (Mathrubhumi News)

പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചുനിന്നു. വാളയാര്‍ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിന് സമീപമാണ് സംഭവം. ഈ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ചെക്ക്‌പോസ്റ്റില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് നിര്‍ത്തിയത്. ഡ്രൈവര്‍ ഇറങ്ങിയ ശേഷം ഗിയര്‍മാറിയതാണ് ലോറി പിറകോട്ട് പോകാന്‍ കാരണം.

ലോറിക്ക് ഹാന്‍ഡ് ബ്രെയ്ക്ക് ഇല്ലായിരുന്നുവെന്നും ഗിയറില്‍ തന്നെ പാര്‍ക്ക് ചെയ്തശേഷമാണ് താന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഇറങ്ങിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതിനിടെ ഗിയര്‍ ന്യൂട്രലിലേക്ക് വീണ് റോഡും കടന്ന് വാഹനം പിന്നോട്ട് പോയത്.

Content Highlights: valayar palakkad neutral gear reverse accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented