പാലക്കാട് : വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാറിൽ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാര സമരം അനുഷ്ഠിക്കുകായയിരുന്നു. ഇന്നുച്ചയോടെ അവരുടെ ആരോഗ്യനില വഷളായി. ഡോക്ടര്‍മാര്‍ വന്ന പരിശോധിച്ചപ്പോള്‍ ഗോമതി ഛർദ്ദിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.

ഗോമതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുകായയിരുന്നു.തുടർന്നായിരുന്നു അമ്മയെയും അറസ്റ്റ് ചെയ്തത്. 

വാളയാർ കേസ് മുമ്പ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കമമെന്നാവശ്യപ്പെട്ടായിരുന്നു സമരം

content highlights: valayar case, Mother and Gomathi arrested