കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 'പാർട്ടി പത്രത്തിലെ സപ്ലിമെന്റിലും തന്നെ അവഗണിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്' കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'മൂന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റുമാരാണ് പരിപാടിക്കുണ്ടായിരുന്നത്. അതിൽ ചെന്നിത്തലയ്ക്കും ഹസനും അവസരം കൊടുത്തു. എനിക്ക് മാത്രം അവസരം കിട്ടിയില്ല. ഇത് അവഗണനയുടെ ഭാഗമാണ്. പാർട്ടി പത്രത്തിലെ സപ്ലിമെന്റിലും പേരില്ല. ബോധപൂർവ്വം മാറ്റിയതാണ്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ ഞാൻ തയ്യാറാണ്. പാർട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതി, ഞാൻ ഒന്നിലേക്കും ഇല്ല. ഇക്കാര്യം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
സമയത്തിന്റെ കുറവാണ് പ്രസംഗിക്കാൻ അവസരം നൽകാത്തതിന് പിന്നിൽ എങ്കിൽ രണ്ടു മുൻ പ്രസിഡന്റുമാർ ധാരാളം പ്രസംഗിച്ചപ്പോൾ സമയത്തിന് പ്രശ്നമുണ്ടായില്ലാല്ലോ എന്നും ഒരാൾ ഒഴിഞ്ഞാൽ അത്രയും സുഖം എന്ന് കരുതുന്നവരോട് പറഞ്ഞിട്ടെന്താ കാര്യമെന്നും അദ്ദേഹം ചോദിച്ചു.
കെ.പി.സി.സി. നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ വെച്ചാണ് കെ മുരളീധരൻ വിവാദത്തിന് തിരികൊളുത്തിയത്. പ്രസംഗിക്കാന്‍ അനുവദിക്കാതെ തഴഞ്ഞതിന് പിന്നാലെയായിരുന്നു മുരളീധരൻ വേദിയില്‍ വെച്ചുതന്നെ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനോട് അതൃപ്തി അറിയിച്ചത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയപ്പോള്‍ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്‍ പറയുന്നത്. വേദിയില്‍ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ ആളെ നോക്കണമെന്നും തുറന്നടിച്ചിരുന്നു.
Content Highlights: vaikom satyagraha event controversy in congress k muraleedharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..