'തൊട്ടപ്പുറത്ത് ഇരുന്നയാള്‍ മരിച്ചു, കൈകള്‍ അറ്റുപോയനിലയില്‍, പലരെയും കൊണ്ടുപോയത് പിക്കപ്പ് വാനില്‍'


അഫീഫ് മുസ്തഫ

ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് ഞാന്‍ ഫോണ്‍ വിളിച്ചത്. പിന്നെ ചെറിയ ഉറക്കത്തിലായി. പെട്ടെന്ന് ഒരു കുലുക്കവും വലിയ ശബ്ദവും കേട്ടാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു. എന്റെ തൊട്ടപ്പുറത്ത് ഇരുന്നയാള്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു.

അപകടത്തിന്റെ ദൃശ്യം(ഇടത്ത്) മനോമിത്രൻ(വലത്ത്)

കോഴിക്കോട്: 'നേരിയ മയക്കത്തിലായിരുന്നു. പെട്ടെന്ന് ഒരു കുലുക്കവും ശബ്ദവും കേട്ടാണ് ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോള്‍ ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു'- വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ സാരമായി പരിക്കേറ്റ മനോമിത്രന്‍ ആ നിമിഷങ്ങളെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയായിരുന്നു. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു അടൂര്‍ സ്വദേശിയായ മനോമിത്രന്‍. തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അദ്ദേഹം ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. ട്രെയിനിന് ടിക്കറ്റ് കിട്ടാതിരുന്നതോടെയാണ് യാത്ര ബസിലാക്കിയത്.

'രാത്രി 11.30-ഓടെയായിരുന്നു സംഭവം. അതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. പിന്നെ ചെറിയ ഉറക്കത്തിലായി. പെട്ടെന്ന് ഒരു കുലുക്കവും വലിയ ശബ്ദവും കേട്ടാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു. എന്റെ തൊട്ടപ്പുറത്ത് ഇരുന്നയാള്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഫോണെല്ലാം തെറിച്ചുപോയി. പിന്നില്‍നിന്ന് മറ്റ് യാത്രക്കാരെല്ലാം കരച്ചിലായിരുന്നു. ഒറ്റയ്ക്ക് തന്നെ പുറത്തിറങ്ങി. ആ സമയം കൈകളെല്ലാം അറ്റുപോയ നിലയില്‍ റോഡിലും രണ്ടുപേര്‍ കിടപ്പുണ്ടായിരുന്നു'- നടുക്കത്തോടെ മനോമിത്രന്‍ പറഞ്ഞു.

'ഇറങ്ങിനോക്കിയപ്പോള്‍ ടൂറിസ്റ്റ് ബസ് ആദ്യം കണ്ടില്ല. കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മധ്യഭാഗത്തുനിന്ന് മാറി ഇടത്തോട്ട് ചെരിഞ്ഞാണ് നിന്നിരുന്നത്. ടൂറിസ്റ്റ് ബസ് കുറച്ചപ്പുറത്തായി മറിഞ്ഞ് കിടക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി.യില്‍ ഇടിച്ചിട്ട് രണ്ടുവട്ടം കറങ്ങിയാണ് വീണതെന്ന് ചിലര്‍ പറഞ്ഞു. ബസിന്റെ വലതുഭാഗത്ത് മധ്യത്തിലായുള്ള സീറ്റിലാണ് ഞാന്‍ ഇരുന്നത്. എന്റെ തൊട്ടപ്പുറത്ത് ഇരുന്നയാളാണ് മരിച്ചത്. അദ്ദേഹം സീറ്റിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. അപകടം സംഭവിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം ആളുകളെല്ലാം ഓടിയെത്തിയിരുന്നു. പരിക്കേറ്റവരില്‍ ആദ്യം കുറച്ചുപേരെ പിക്കപ്പ് വാനിലാണ് കൊണ്ടുപോയത്. വേറെ വണ്ടിയൊന്നും കിട്ടിയിരുന്നില്ല. പുറത്തിറങ്ങിയപ്പോളാണ് എന്റെ തലയില്‍നിന്ന് ചോരയൊലിക്കുന്നത് കണ്ടത്. ഒരു ബൈക്കുകാരനാണ് എന്നെ ആശുപത്രിയില്‍ കൊണ്ടുപോയത്'- മനോമിത്രന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അപകടത്തില്‍ മനോമിത്രന്റെ തലയിലും രണ്ട് കാലുകളിലും സാരമായ പരിക്കേറ്റിട്ടുണ്ട്. പാലക്കാട് അവിറ്റെസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രി വിട്ടു.

ബുധനാഴ്ച രാത്രി 11.30-ഓടെയാണ് വടക്കാഞ്ചേരിക്ക് സമീപം ദേശീയപാതയില്‍ ബസ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച ശേഷം സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ്.

Content Highlights: vadakkenchery bus accident ksrtc passenger describes about accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented