ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ലെന്ന് ഹൈക്കോടതി; വിവരം അറിയിച്ചില്ലെന്ന് MVD


മാതൃഭൂമി ന്യൂസ്

Photo: Mathrubhumi & PTI

കൊച്ചി: ടൂര്‍ പോകുന്നവിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍. വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. അതേസമയം, അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടത്തില്‍ മരിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നതായും കോടതി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് വെള്ളിയാഴ്ച ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.



വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പതുപേരാണ് മരിച്ചത്. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണെന്നാണ് പ്രാഥമികനിഗമനം. ഈ സാഹചര്യത്തിലാണ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

അതിനിടെ, വടക്കഞ്ചേരിയിലെ അപകടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാകും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുക. ആശുപത്രിയില്‍നിന്ന് മുങ്ങിയ ഡ്രൈവറെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Content Highlights: vadakkenchery bus accident high court comments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented