'ആദ്യം കണ്ട കാഴ്ച ഞെട്ടിച്ചു; ഒരാള്‍ മരിച്ചു കിടക്കുന്നു, ഒരാളുടെ കൈ അറ്റിട്ടുണ്ട്'


വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ കണ്ടക്ടറും ഡ്രൈവറും

പാലക്കാട്: അപകടം നടന്നതിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങി നോക്കുമ്പോള്‍ ചലനമറ്റുപോകുന്ന കാഴ്ചയാണ് കണ്ടതെന്ന് കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍. 'പെട്ടെന്നുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ ബസില്‍ നിന്ന് റോഡിലേക്കിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഒരാള്‍ മരിച്ചു കിടക്കുന്നതാണ്. ഒരാളുടെ കൈ അറ്റു പോയിട്ടുണ്ട്. ചിലരുടെ കാലുകള്‍ അറ്റുതൂങ്ങി കിടക്കുന്നു....' അപകടത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ താന്‍ കണ്ട കാഴ്ച വിശദീകരിക്കുമ്പോള്‍ മുഖത്ത് ഞെട്ടല്‍ മാഞ്ഞിരുന്നില്ല.

വടക്കാഞ്ചേരിക്ക് സമീപം മംഗലത്ത് അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്.'വടക്കഞ്ചേരിയില്‍ ആളെ ഇറക്കി വരികയായിരുന്നു. പെട്ടെന്നാണ് പിന്നില്‍ വന്ന് ഒരു ബസ് ഇടിക്കുന്നത്. ഇടിച്ച ശേഷം നിയന്ത്രണം വിട്ട് 400 മീറ്ററോളം അകലെ ചെന്ന് ടൂറിസ്റ്റ് ബസ് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ എന്റെ കൈയില്‍ നിന്നും സ്റ്റിയറിങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ ബസും മറിയേണ്ടതായിരുന്നു. എന്തോ ഒരു ഭാഗ്യത്തിന് പെട്ടെന്ന് ബ്രേക്കിട്ട് ചവിട്ടി നിര്‍ത്താനായി' കെഎസ്ആര്‍സി ബസിന്റെ ഡ്രൈവര്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച ഒമ്പത് പേരില്‍ മൂന്ന് കെഎസ്ആര്‍ടി യാത്രക്കാരുമുണ്ട്. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിയുന്ന നാലു പേരും കെഎസ്ആര്‍ടിസി യാത്രികരാണ്.

ടൂറിസ്റ്റ് ബസ് വന്നിടിച്ച് കെഎസ്ആര്‍ടിസിയുടെ ഒരു ഭാഗം ചെത്തിയെടുത്ത നിലയിലാണ്.

ഒരു നിമിഷംകൊണ്ട് എല്ലാം നടന്നു. സാധാരണ സ്പീഡിലായിരുന്നെങ്കില്‍ പരസ്പരം ഗ്ലാസുകള്‍ തകരുകയേ ഉള്ളൂ. ഇത് അസാധ്യ സ്പീഡിലാണ് വന്നതെന്ന് തോന്നുന്നു. അതുകൊണ്ട് വണ്ടി ഞങ്ങളുടെ ബസിന്റെ പകുതിയോളം ഉള്ളിലേക്ക് തുളഞ്ഞുകയറിയതെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു.

'അപകടം നടന്നതിന് ശേഷം ഇതുവഴി വന്ന മൂന്ന് നാല് കാറുകാര്‍ കാണിച്ചത് വളരെ ചതിയാണ്. അപകടത്തില്‍പ്പെട്ടവരെ ഒന്നു ആശുപത്രിയിലെത്തിക്കാന്‍ അവര്‍ സമ്മതിച്ചില്ല. അതുകഴിഞ്ഞ് രണ്ടു മൂന്ന് പിക്കപ്പുകാര്‍ എത്തിയാണ് വണ്ടിയുടെ പിറകില്‍ കിടത്തി ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെ നല്ല സഹകരണവും ലഭിച്ചു'കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Vadakkencherry bus accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented