ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് മണിക്കൂറില്‍ 97.7 കി.മി വേഗത്തില്‍; നിരവധി നിയമലംഘനങ്ങള്‍


ബസ്സ് അമിത വേഗതയിലായിരുന്നുവെന്ന് ആര്‍.ടി.ഒ യും സ്ഥിരീകരിച്ചു.

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സ്

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സ് അപകട സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നുവെന്ന് സ്ഥിരീകരണം. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് പരമാവധി 65 കി.മി വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ചീറിപ്പാഞ്ഞത്.

ഇതിനിടെ കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് കയറിയ ലൂമിനസ് ബസ്സ് ബ്ലാക്ക് ലിസ്റ്റിലുള്ള ബസ്സാണെന്നാണ് ലഭിക്കുന്ന വിവരം. നിരവധി പരാതി ഇതിന് മുമ്പും ബസ്സിനെതിരേ ഉണ്ടായിരുന്നു. നടപടിയുമെടുത്തിട്ടുണ്ട്. നാല് തവണ ഈ ടൂറിസ്റ്റ് ബസ്സിനെതിരേ നിയമലംഘനങ്ങള്‍ നടത്തിയതിന് നടപടിയുണ്ടായിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് നികുതിയടക്കാതെ എയര്‍ഹോണ്‍ മുഴക്കി യാത്ര ചെയ്തതിനാണ്. ഒപ്പം മൂന്ന് തവണ അനധികൃതമായി ലൈറ്റുകള്‍ മുന്‍പില്‍ ഘടിപ്പിച്ചതിനും പിഴയീടാക്കിയിരുന്നു. പിഴ അടച്ച ശേഷം വീണ്ടും വീണ്ടും ആവർത്തിക്കുന്ന പ്രവണതയാണ് ബസ്സുകാര്‍ കാട്ടിയിരുന്നത്.

എല്ലാ ടൂറിസ്റ്റ് ബസ്സുകളിലും സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും ആരും പാലിക്കുന്നില്ല. പരിശോധനയ്‌ക്കെത്തുമ്പോള്‍ സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കുകയും പീന്നീട് ഇത് അഴി്ച്ചുമാറ്റുകയും ചെയ്യും.

ബസ്സ് അമിത വേഗതയിലായിരുന്നുവെന്ന് ആര്‍.ടി.ഒ യും സ്ഥിരീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഒരു ഭാഗം മുഴുവന്‍ പൊളിഞ്ഞുപോയ അവസ്ഥയിലാണ്. അമിത വേഗതയില്‍ വന്നിടിക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് ഇത്രയും നാശ നഷ്ടം സംഭവിക്കില്ലെന്നാണ് ആര്‍.ടി.ഒ വ്യക്തമാക്കുന്നത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് ഡ്രൈവറും സ്ഥിരീകരിച്ചു.


Content Highlights: Vadakkencherry accident torist bus in over speed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented