വടക്കഞ്ചേരി അപകടം: KSRTC ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌


വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സും, ടൂറിസ്റ്റ് ബസ്സും

വടക്കഞ്ചേരി: ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലത്ത് ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആര്‍.ടി.സി ബസ്സിന് പിന്നിലിടിച്ച് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ റിപ്പോര്‍ട്ട്.

അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റര്‍ മുന്നെയാണ് കെ.എസ്.ആര്‍.ടി.സി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നത്. അതുകൊണ്ടുതന്നെ വീണ്ടും ബ്രേക്കിടേണ്ട ആവശ്യമുണ്ടായിരുന്നില്ലന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല ബസ്സിന്റെ വേഗവും കുറവായിരുന്നു.

അതേസമയം ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബസ്. 84.4 കിമി ആയിരുന്നു ശരാശരി വേഗം. ഇതടക്കം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ നടപടികള്‍.



ഇതിനിടെ ടൂറസ്റ്റ് ബസ്സ് ഡ്രൈവറുടെ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ നിന്നുകൊണ്ട് വണ്ടിയോടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. നിയമലംഘനങ്ങളെക്കുറിച്ച്
നിരവധി തവണ ബസ്സിന്റെ ഉടമയ്ക്കും സന്ദേശം അയച്ചിരുന്നു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല. അതുകൊണ്ടു തന്നെ പ്രേരണാക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ബസ്സിന്റെ ഉടമ അരുണിനേയും അറസ്റ്റ് ചെയ്തിരുന്നു.


Content Highlights: vadakkencherry Accident palakkad ksrtc tourist bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented