വടക്കഞ്ചേരി അപകടം; ഡ്രൈവര്‍ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു


ജോമോനെ അപകട സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോൾ

പാലക്കാട്: വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേർ മരിച്ച അപകടത്തില്‍ ടൂറിസ്റ്റ് ബസ്സ് ഡ്രൈവര്‍ ജോമോനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അപകടത്തില്‍ നിസ്സാര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയ ജോമോനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പിനെത്തിച്ചത്. ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്.

അപകടമുണ്ടായതിനെ കുറിച്ചും രക്ഷപ്പെട്ടതിനെ കുറിച്ചുമെല്ലാം പോലീസ് ജോമോനില്‍ നിന്ന് ചോദിച്ചറിഞ്ഞു. മുന്നില്‍ പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് കഴിഞ്ഞ ദിവസം ജോമോന്‍ പോലീസിന് മൊഴി നല്‍കിയത്. ഇത് വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു.



ആദ്യം മനഃപൂര്‍വമല്ലാത്ത നരഹത്യയായിരുന്നു ജോമോനെതിരേ ചുമത്തിയിരുന്നതെങ്കില്‍ പ്രതിഷേധമുണ്ടായതോടെ ഇപ്പോള്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെയാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി ജോമോനെ അറസ്റ്റ് ചെയ്തത്. ജോമോനെതിരേ 2018-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്.

ജോമോന്‍ അറസ്റ്റിലായതോടെ ഇയാള്‍ക്കെതിരേ നിരവധി പരാതികളാണ് നാട്ടുകാരില്‍ നിന്നടക്കം ഉയര്‍ന്നുവരുന്നത്. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ബസ്സ് അമിത വേഗതിയില്‍ ഓടിച്ചുപോവുന്നതിനിടെ സീറ്റില്‍ നിന്ന് എഴുന്നേറ്റുനില്‍ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ജോമോനെ ഉടന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Content Highlights: vadakkencherry accident driver jomon with police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented